ന്യൂഡല്‍ഹി: എറണാകുളം അങ്കമാലി അതിരൂപതാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി ചോദ്യം ചെയ്തും ആലഞ്ചേരിയടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും കൊണ്ടുള്ള ഹര്‍ജികളാണ് തള്ളിയത്. പരാതികാര്‍ക്ക് വേണമെങ്കില്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് ഈ വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെടാം. നിലവില്‍ ഈ കേസില്‍ സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് രോഹിന്‍ടണ്‍ ഫാലി നരിമാന് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. … Continue reading "സഭാ ഭൂമിയിടപാട്; മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കേണ്ടതില്ല: സുപ്രീം കോടതി"