Thursday, September 20th, 2018

മാവോയിസ്റ്റുകള്‍ തീവണ്ടി ആക്രമിച്ചു ; മൂന്നു മരണം

പട്‌ന : ബിഹാറില്‍ നൂറോളം വരുന്ന മാവോവാദികള്‍ തീവണ്ടി ആക്രമിച്ചു. രണ്ടു യാത്രക്കാരും ആര്‍ പി എഫ് ജവാനും അടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു. വെടിയേറ്റ ലോക്കോപൈലറ്റിന്റെ നില ഗുരുതരമാണ്. ജമോയ് ജില്ലയില്‍ കുന്ദ്രക്ക് സമീപം ധന്‍ബാദ്-പട്‌ന ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നേര്‍ക്ക് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു ആക്രമണം. 20 മിനിറ്റോളം വെടിവെയ്പ് നീണ്ടു. സ്റ്റോപ്പില്ലാത്ത ഇവിടെ ആരോ ചങ്ങല വലിച്ചതിനെ ചുടര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം … Continue reading "മാവോയിസ്റ്റുകള്‍ തീവണ്ടി ആക്രമിച്ചു ; മൂന്നു മരണം"

Published On:Jun 13, 2013 | 7:35 pm

പട്‌ന : ബിഹാറില്‍ നൂറോളം വരുന്ന മാവോവാദികള്‍ തീവണ്ടി ആക്രമിച്ചു. രണ്ടു യാത്രക്കാരും ആര്‍ പി എഫ് ജവാനും അടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു. വെടിയേറ്റ ലോക്കോപൈലറ്റിന്റെ നില ഗുരുതരമാണ്. ജമോയ് ജില്ലയില്‍ കുന്ദ്രക്ക് സമീപം ധന്‍ബാദ്-പട്‌ന ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നേര്‍ക്ക് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു ആക്രമണം. 20 മിനിറ്റോളം വെടിവെയ്പ് നീണ്ടു.

സ്റ്റോപ്പില്ലാത്ത ഇവിടെ ആരോ ചങ്ങല വലിച്ചതിനെ ചുടര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍ പി എഫുകാരുടെ തോക്കുകള്‍ തട്ടിയെടുത്ത് ഇവര്‍ വനത്തിലേക്ക് ഓടിമറഞ്ഞു. ആര്‍ പി എഫ് ജവാന്മാരെയാണ് മാവോവാദികള്‍ ലക്ഷ്യമിട്ടതെന്ന് ബിഹാര്‍ ഡി ജി പി അറിയിച്ചു. സി ആര്‍ പി എഫിന്റെ രണ്ട് കമ്പനി സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ആക്രമണം നടന്നിട്ടും സുരക്ഷാഭടന്‍മാര്‍ സംഭവസ്ഥലത്തെത്താന്‍ വൈകിയെന്ന് യാത്രക്കാര്‍ ആരോപിച്ചു.
കഴിഞ്ഞ മാസം ഛത്തീസ്ഗഢില്‍ മാവോവാദികളുടെ ആക്രമണത്തില്‍ മോണ്‍ഗ്രസ് ഉന്നത നേതാക്കളടക്കം 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.

LIVE NEWS - ONLINE

  • 1
    1 min ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 2
    13 mins ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 3
    15 mins ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 4
    25 mins ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

  • 5
    2 hours ago

    കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

  • 6
    2 hours ago

    സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

  • 7
    12 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 8
    13 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 9
    15 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും