മാവോയിസ്റ്റുകളുടെ മൃതദേഹം ഡിസംബര്‍ 5 വരെ സംസ്‌കരിക്കരുത്: കോടതി

Published:November 29, 2016

moist-killed-in-nilambur-full

 

 

 

മലപ്പുറം: നിലമ്പൂര്‍ കരുളായി വനത്തില്‍ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഡിസംബര്‍ അഞ്ചു വരെ സംസ്‌കരിക്കരുതെന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഇന്ന് രാത്രി ഏഴു മണിവരെ മൃതദേഹം സംസ്‌കരിക്കരുതെന്നായിരുന്നു നേരത്തെ കോടതിയുടെ നിര്‍ദ്ദേശം. സംസ്‌കാരം ഒരാഴ്ചത്തേക്ക് തടയണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ സഹോദരന്‍ ശ്രീധരന്‍ നല്‍കിയ പരാതിയിലാണ് സെഷന്‍സ് കോടതി ജഡ്ജി വാസന്റെ ഉത്തരവ്.
വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതോടെ 72 മണിക്കൂര്‍ മാത്രമേ മൃതദേഹങ്ങള്‍ സൂക്ഷിക്കൂ എന്നാണ് പോലീസ് നിലപാടെടുത്തിരുന്നത്. വ്യാഴാഴ്ചയാണ് കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിയിക്കാനുള്ള ഉപാധി മൃതദേഹങ്ങള്‍ മാത്രമാണെന്നും അത് നശിപ്പിക്കാനുള്ള പോലീസിന്റെ നീക്കം ചെറുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.