മാവോയിസ്റ്റ് നേതാവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ല

Published:December 9, 2016

Maoist Attack killed Full

 

 

കോഴിക്കോട്: നിലമ്പൂര്‍ പടുക്ക വനത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇക്കാര്യം ബന്ധുക്കളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അറിയിച്ചിട്ടുണ്ട്. കുപ്പു ദേവരാജിന്റെ മൃതദേഹം മുതലക്കുളത്ത് പൊതുദര്‍ശനത്തിന് വെക്കുമെന്നായിരുന്നു നേരത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മൃതദേഹം വര്‍ഗീസ് സ്മാരക ബുക്ക് സ്റ്റാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.