Wednesday, February 20th, 2019

തൊഴിലാളികളെ ബന്ദികളാക്കിയെന്ന പ്രചരണം തെറ്റ്: മാവോയിസ്റ്റുകള്‍

വയനാട്: മേപ്പാടി എസ്റ്റേറ്റില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയെന്ന പ്രചരണം തെറ്റെന്ന് മാവോയിസ്റ്റുകള്‍. തങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ലെന്നും അവരോട് ജോലിയെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചും ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. മറിച്ചുള്ള ആരോപണങ്ങള്‍ പോലീസ് ഉന്നയിക്കുന്നതാണെന്നും മാവോയിസ്റ്റുകള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. മേപ്പാടിയിലെ എമറാള്‍ഡ് എസ്‌റ്റേറ്റില്‍ എത്തിയ മാവോയിസ്റ്റുകള്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ തേയില തോട്ടത്തില്‍ ബന്ദിയാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ പോലീസും തണ്ടര്‍ബോള്‍ട്ട് സംഘവും വയനാട്ടിലെ വിവിധ വനപ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ തെരച്ചിലില്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കഴിയാതെ … Continue reading "തൊഴിലാളികളെ ബന്ദികളാക്കിയെന്ന പ്രചരണം തെറ്റ്: മാവോയിസ്റ്റുകള്‍"

Published On:Jul 26, 2018 | 8:07 am

വയനാട്: മേപ്പാടി എസ്റ്റേറ്റില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയെന്ന പ്രചരണം തെറ്റെന്ന് മാവോയിസ്റ്റുകള്‍. തങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ലെന്നും അവരോട് ജോലിയെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചും ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. മറിച്ചുള്ള ആരോപണങ്ങള്‍ പോലീസ് ഉന്നയിക്കുന്നതാണെന്നും മാവോയിസ്റ്റുകള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്.
മേപ്പാടിയിലെ എമറാള്‍ഡ് എസ്‌റ്റേറ്റില്‍ എത്തിയ മാവോയിസ്റ്റുകള്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ തേയില തോട്ടത്തില്‍ ബന്ദിയാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ പോലീസും തണ്ടര്‍ബോള്‍ട്ട് സംഘവും വയനാട്ടിലെ വിവിധ വനപ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ തെരച്ചിലില്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ നടപടി അവസാനിപ്പിക്കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    1 min ago

    പ്രതികളെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കില്ല: മന്ത്രി ഇ.പി.ജയരാജന്‍

  • 2
    58 mins ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 3
    2 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 4
    2 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 5
    2 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 6
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 8
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 9
    3 hours ago

    തൂണേരിയില്‍ മുസ്‌ലീം ലീഗ് ഓഫീസിനു നേരെ ബോംബേറ്