Thursday, September 20th, 2018

മാവോയിസ്റ്റുകളെ കണ്ടെത്താന്‍ വടക്കന്‍ ജില്ലകളില്‍ തെരച്ചില്‍ ഊര്‍ജിതം

കോഴിക്കോട്ട് അടുത്തിടെ 15 തവണയാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടത്.

Published On:Jul 23, 2018 | 11:27 am

വയനാട്: സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതോടെ വടക്കന്‍ ജില്ലകളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് കമാന്റോകള്‍ ഉള്‍പ്പെടുന്ന പോലീസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയത്.
കോഴിക്കോട്ട് അടുത്തിടെ 15 തവണയാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടത്. മാവോയിസ്റ്റുകള്‍ ഗ്രാമങ്ങളിലെ വീടുകളിലെത്തി ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുന്നതും പതിവായിരുന്നു. ഇതേത്തുടര്‍ന്നു പോലീസ് നടത്തിയ പരിശോധകളില്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം മേപ്പാടിയിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച മേപ്പാടിയില്‍നിന്നും മാവോയിസ്റ്റുകള്‍ ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയിരുന്നു. മേഖലയില്‍ ശനിയാഴ്ച രാത്രിയും മാവോയിസ്റ്റുകളെത്തി ഭക്ഷണമുണ്ടാക്കി കഴിച്ചതായും പ്രദേശവാസികള്‍ പോലീസിനോടു പറഞ്ഞിരുന്നു. എസ്റ്റേറ്റ് പാടി്ക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയത്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    10 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    10 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    12 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    13 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    14 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    14 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    14 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല