Wednesday, September 19th, 2018

ജീരകപ്പാറയില്‍ അഞ്ചംഗ മാവോയിസ്റ്റസംഘം

കോഴിക്കോട് / വയനാട്: കോടഞ്ചേരിക്ക് സമീപം തോക്കുകളുമായി അഞ്ചംഗ മാവോയിസ്റ്റസംഘം കര്‍ഷകന്റെ വീട്ടില്‍ എത്തി. ജീരകപ്പാറ 160ലെ വനാതിര്‍ത്തിയിലുള്ള മണ്ഡപത്തില്‍ ജോസിന്റെ വീട്ടിലാണ് സംഘമെത്തിയത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ഇവര്‍ എത്തിയത്. രണ്ടുമണിക്കൂറോളം അവിടെ അര്‍ സമയം ചിലവഴിച്ചു. മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു സ്ത്രീയും നാല് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഈ കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് മലയാളം സംസാരിച്ചത്. ഇത് മൊയ്തീനാണെന്നാണ് പോലീസ് കരുതുന്നു. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ സന്തോഷ്, യോഗേഷ്, … Continue reading "ജീരകപ്പാറയില്‍ അഞ്ചംഗ മാവോയിസ്റ്റസംഘം"

Published On:May 18, 2018 | 8:08 am

കോഴിക്കോട് / വയനാട്: കോടഞ്ചേരിക്ക് സമീപം തോക്കുകളുമായി അഞ്ചംഗ മാവോയിസ്റ്റസംഘം കര്‍ഷകന്റെ വീട്ടില്‍ എത്തി. ജീരകപ്പാറ 160ലെ വനാതിര്‍ത്തിയിലുള്ള മണ്ഡപത്തില്‍ ജോസിന്റെ വീട്ടിലാണ് സംഘമെത്തിയത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ഇവര്‍ എത്തിയത്. രണ്ടുമണിക്കൂറോളം അവിടെ അര്‍ സമയം ചിലവഴിച്ചു. മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു സ്ത്രീയും നാല് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഈ കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് മലയാളം സംസാരിച്ചത്. ഇത് മൊയ്തീനാണെന്നാണ് പോലീസ് കരുതുന്നു. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ സന്തോഷ്, യോഗേഷ്, പ്രസന്ന എന്നിവരാണെന്ന് സംശയിക്കുന്നു. മൂന്നുപേരുടെ കൈയിലും നാടന്‍ തോക്കുകളും ഒരാളുടെ കൈയില്‍ ചെറിയ തോക്കും ഉണ്ടായിരുന്നു. ബാങ്ക് വായ്പയെക്കുറിച്ച് ഇവര്‍ വീട്ടുകാരോട് ചോദിച്ചറിഞ്ഞു. വായ്പ തിരിച്ചടക്കാനായില്ലെങ്കില്‍ പേടിക്കേണ്ടെന്നും ജപ്തിനടപടി വന്നാല്‍ സഹായിക്കാമെന്നും അറിയിച്ചതായും വീട്ടുകാര്‍ പറഞ്ഞു. ഭക്ഷണം, അരി, പഞ്ചസാര, എണ്ണ, മുളകുപൊടി, ചോറുണ്ടാക്കാന്‍ പാത്രം എന്നിവയും വീട്ടുകാരോട് ആവശ്യപ്പെട്ടു. ഒരു പാക്കറ്റ് അച്ചപ്പം ഉണ്ടായിരുന്നു, അതും കൊണ്ടുപോയി. ജോസിനെ കൂടാതെ, മകന്‍ റോബിന്‍, റോബിന്റെ ഭാര്യ റോസ്‌ന എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ കോടഞ്ചേരി എസ്‌ഐ ശ്രീനിവാസനും വനം വകുപ്പും സ്ഥലത്തെത്തി ഇവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കൂടാതെ താമരശ്ശേരി ഡിവൈ എസ്പി പിസി സജീവനും സംഘവും ഉച്ചയോടെ പ്രത്യേക സ്‌ക്വാഡും പരിശോധന നടത്തി.

LIVE NEWS - ONLINE

  • 1
    45 mins ago

    ഓണം ബംബര്‍ തൃശൂരില്‍

  • 2
    2 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 3
    3 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 4
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 5
    5 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 6
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 7
    6 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 8
    6 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 9
    6 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്