Thursday, July 27th, 2017

മനുഷ്യച്ചങ്ങലയില്‍ ജനലക്ഷങ്ങള്‍ അണിചേര്‍ന്നു

        തിരു: നോട്ടുപ്രതിസന്ധി പരിഹരിക്കണമെന്നും മോഡി സര്‍ക്കാരിനെതിരെ സഹകരണ മേഖലയെ രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ജനലക്ഷങ്ങള്‍ അണിചേര്‍ന്നു. വൈകിട്ട് അഞ്ചു മണിക്ക് രാജ്ഭവന് മുന്നില്‍ ആരംഭിച്ച മനുഷ്യച്ചങ്ങലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ കണ്ണിയായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രണ്ടാമത്തെ കണ്ണിയും വിഎസ് അച്യുതാനന്ദന്‍ മൂന്നാമത്തേയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നാലാമതും മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനായിരുന്നു കാസര്‍കോട് … Continue reading "മനുഷ്യച്ചങ്ങലയില്‍ ജനലക്ഷങ്ങള്‍ അണിചേര്‍ന്നു"

Published On:Dec 29, 2016 | 7:23 pm
manushyachangala-kerala-29-12-2016-full         തിരു: നോട്ടുപ്രതിസന്ധി പരിഹരിക്കണമെന്നും മോഡി സര്‍ക്കാരിനെതിരെ സഹകരണ മേഖലയെ രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ജനലക്ഷങ്ങള്‍ അണിചേര്‍ന്നു. വൈകിട്ട് അഞ്ചു മണിക്ക് രാജ്ഭവന് മുന്നില്‍ ആരംഭിച്ച മനുഷ്യച്ചങ്ങലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ കണ്ണിയായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രണ്ടാമത്തെ കണ്ണിയും വിഎസ് അച്യുതാനന്ദന്‍ മൂന്നാമത്തേയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നാലാമതും മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനായിരുന്നു കാസര്‍കോട് അവസാനത്തെ കണ്ണിയായത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി,ആനത്തലവട്ടം ആനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി ദിവാകരന്‍ എംഎല്‍എ, നീലലോഹിത ദാസന്‍(ജനതാദള്‍), എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് കണ്ണികളായി. ആലപ്പുഴ വഴി തൃശൂര്‍, ചെറുതുരുത്തി, നീലിയാട്, എടപ്പാള്‍, കുറ്റിപ്പുറം വഴി കാസര്‍കോട് ടൌണ്‍വരെ ദേശീയപാതയുടെ ഇടതുവശത്ത്(പടിഞ്ഞാറുഭാഗം) ലക്ഷങ്ങള്‍ കൈകോര്‍ത്തു. വയനാട്, ഇടുക്കി ജില്ലകളില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രത്യേക മനുഷ്യച്ചങ്ങലകള്‍ തീര്‍ത്ത് മലയോരജനതയും പ്രതിഷേധത്തില്‍ പങ്കാളികളായി. കലാസാംസ്‌കാരികകായികപ്രതിഭകളും സാമൂഹ്യപ്രവര്‍ത്തകരും വിദ്യാര്‍ഥികളും യുവാക്കളും അധ്യാപകരും ജീവനക്കാരും തൊഴിലാളികളും കര്‍ഷകരും തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ മനുഷ്യച്ചങ്ങലയില്‍ കുടുംബസമേതം കണ്ണികളായി. നിശ്ചയിച്ച കേന്ദ്രങ്ങളിലേക്ക് വൈകിട്ട് നാലിനുമുമ്പ് സ്ത്രീപുരുഷഭേദമെന്യേ ജനത ഒഴുകിയെത്തുന്ന കാഴ്ചയാണ് നാടെങ്ങും ദൃശ്യമായത്. കേന്ദ്ര സര്‍ക്കാരിനോട് അടങ്ങാത്ത പ്രതിഷേധമാണ് മനുഷ്യച്ചങ്ങലയിലൂടെ അലയടിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. സമചിത്തതയുള്ള ആരും ചെയ്യാത്ത കാര്യമാണ് നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. അനന്തര ഫലങ്ങള്‍ ആലോചിക്കാതെ വലിയൊരു തെറ്റാണ് മോദിയും കൂട്ടരും ചെയ്തത്. തെറ്റ് സംഭവിച്ചാല്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും പിണറായി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തലതിരിഞ്ഞ നയത്തിനെതിരായ പ്രതിഷേധമാണ് മനുഷ്യച്ചങ്ങലയെന്ന് വി.എസ.അച്യുതാനന്ദനും കുറ്റപെടുത്തി.

LIVE NEWS - ONLINE

  • 1
    8 mins ago

    അല്‍ അക്‌സ പള്ളി വിഷയത്തില്‍ മോദി ഇടപെടണമെന്ന് പലസ്തീന്‍

  • 2
    14 mins ago

    പ്രകൃതിവിരുദ്ധ പീഡനം: ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

  • 3
    26 mins ago

    പീഡനം: അഭയകേന്ദ്രത്തിന്റെ ഡയറക്ടര്‍ അറസ്റ്റില്‍

  • 4
    35 mins ago

    ഇന്ദു സര്‍ക്കാര്‍ പ്രദര്‍ശനം തടയാനാകില്ലെന്ന് സുപ്രീംകോടതി

  • 5
    1 hour ago

    മോഷണ ശ്രമത്തിനിടെമര്‍ദ്ദനമേറ്റ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു

  • 6
    1 hour ago

    ഗാളില്‍ ഇന്ത്യ റണ്‍മല തീര്‍ക്കുന്നു

  • 7
    2 hours ago

    കോവളം കൊട്ടാരം ആര്‍ പി ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനം

  • 8
    2 hours ago

    മെഡിക്കല്‍ കോളേജ് കോഴ, ചെന്നിത്തല സുപ്രീം കോടതിയില്‍

  • 9
    2 hours ago

    മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്; വനിതകളെ കൂടുതലിറക്കി ഇടതുമുന്നണി