Tuesday, May 21st, 2019

മനോജ് വധക്കേസ്; കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

1250 പേജുള്ള കുറ്റപത്രത്തില്‍ 9പ്രതികളും 93 സാക്ഷികളുമുണ്ട്. 114 രേഖകളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

Published On:Oct 9, 2018 | 2:22 pm

കണ്ണൂര്‍: പാപ്പിനിശ്ശേരി കോലത്തുവയല്‍ മനോജ് വധക്കേസില്‍ പോലീസ് ഇന്ന് കാലത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ സി ഐ ടി കെ രത്‌നകുമാറാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 1250 പേജുള്ള കുറ്റപത്രത്തില്‍ 9പ്രതികളും 93 സാക്ഷികളുമുണ്ട്. 114 രേഖകളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
2011 ജനുവരി 17നാണ് കോലത്തുവയല്‍ മനോജിനെ ആര്‍ എസ് എസ് , ബി ജെ പി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കീച്ചേരിയിലെ പി സുനില്‍, അരുണ്‍, വിനോദ്കുമാര്‍, ബിജു, ഗിരിധരന്‍, പുരുഷോത്തമന്‍, വിജേഷ്, കുട്ടികൃഷ്ണന്‍, ഹരീഷ് എന്നിവരാണ് പ്രതികള്‍. 8 സി ഐമാരും 2 ഡി വൈ എസ്പിമാരും അന്വേഷിച്ച കേസാണിത്. കുറ്റപത്രം സമര്‍പ്പിക്കാതെ നീണ്ടുപോയപ്പോള്‍ കേസിന്റെ തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി കെ രത്‌നകുമാര്‍ കണ്ണൂര്‍ എസ് പിയായ സഞ്ജയ്കുമാര്‍ ഗുര്‍ദിന് കത്ത് നല്‍കിയതോടെയാണ് കോളിളക്കം സൃഷ്ടിച്ച കേസിന് വഴിത്തിരിവായത്.

LIVE NEWS - ONLINE

  • 1
    2 hours ago

    സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കണം; സുപ്രീം കോടതി

  • 2
    2 hours ago

    വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റാന്‍ ശ്രമമെന്ന് ആരോപണം

  • 3
    2 hours ago

    രാജീവ് ഗാന്ധി രക്തസാക്ഷിത്വം; നിങ്ങള്‍ എല്ലായിപ്പോഴും എന്റെ ഹീറോ: പ്രിയങ്ക

  • 4
    3 hours ago

    രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രിയുടെ അനുസ്മരണം

  • 5
    3 hours ago

    തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തിന് തീ പിടുത്തം

  • 6
    4 hours ago

    മോദിക്ക് ക്ലീന്‍ ചിറ്റ്; വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് ലവാസ

  • 7
    4 hours ago

    മണിരത്‌നം ചിത്രത്തില്‍ വീണ്ടും ഐശ്വര്യ

  • 8
    5 hours ago

    ഹോക്കി ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

  • 9
    5 hours ago

    ഒമാനില്‍ ഒഴുക്കില്‍പെട്ട് കാണാതായ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല