Wednesday, August 21st, 2019

കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്: ഡോ. മന്‍മോഹന്‍ സിംഗ്

ഇന്ത്യയെന്ന ആശയത്തെ നിലനിര്‍ത്തണം

Published On:Aug 13, 2019 | 10:40 am

ന്യൂഡല്‍ഹി: ഇന്ത്യയെന്ന ആശയത്തെ നിലനിര്‍ത്താനായി ശബ്ദമുയര്‍ത്തേണ്ട സമയമാണിതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയിലും തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയിലും അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി.
എല്ലാ ശബ്ദങ്ങളും പരിഗണിക്കുകയെന്നത് പ്രധാനമാണെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇന്ത്യയെന്ന മഹത്തായ ആശയം സംരക്ഷിക്കപ്പെടണം. നാം ശബ്ദമുയര്‍ത്തിയാല്‍ മാത്രമെ അത് സാധ്യമാകൂ. മുന്‍ കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡിയുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. രാജ്യത്തെ പുറകോട്ടടിക്കുന്ന ശക്തികളെ നേരിടാന്‍ പുരോഗമനപരമായി ചിന്തിക്കുന്ന എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    4 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    4 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    5 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു