നോട്ട് അസാധുവാക്കല്‍: വലിയ ദുരന്തം വരാനിരിക്കുന്നു: മന്‍മോഹന്‍

Published:January 11, 2017

manmohan-singh-full-image-new-0999

 

 

 

 
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരേ രൂക്ഷമായി വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിംഗ് വീണ്ടും രംഗത്ത്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട മോശം അവസ്ഥ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘ദുരന്തം’ എന്നാണ് സര്‍ക്കാര്‍ നയത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യന്‍ സമ്പത്‌വ്യവസ്ഥയെ മാറ്റിമറിക്കുമെന്ന് മോദി ആവര്‍ത്തിക്കുകയാണ്. അവസാനത്തിന്റെ ആരംഭമായി എന്നു നമുക്ക് ഇപ്പോള്‍ അറിയാം. എന്നാല്‍ ഏറ്റവും മോശമായത് വാരാനിരിക്കുകയാണ് എന്ന് സിംഗ് പറഞ്ഞു. നോട്ട് അസാധുവാക്കലിനെതിരേ ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി ആസൂത്രിത കൊള്ളയും കവര്‍ച്ചയുമാണെന്നു മന്‍മോഹന്‍ സിംഗ് മുമ്പ് രാജ്യസഭയില്‍ തുറന്നടിച്ചിരുന്നു. നോട്ടുകള്‍ അസാധുവാക്കിയ നടപടി ദീര്‍ഘകാലത്തേക്കു പ്രയോജനപ്രദമാകും എന്നവകാശപ്പെടുന്നവരോട് അക്കാലത്തേക്കു നാം ജീവിച്ചിരിക്കും എന്നുള്ളതിന് എന്താണ് ഉറപ്പെന്നും മന്‍മോഹന്‍ ചോദിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.