Tuesday, July 16th, 2019

ഷാദിയ ആഗ്രഹിച്ചപോലെ തന്റെ പ്രിയ താരത്തെ നേരില്‍ കണ്ടു..

തലച്ചോറിലെ ട്യൂമറിന് ചികിത്സ തുടരുന്ന ഷാദിയ സ്വരുക്കൂട്ടിവച്ച തുക മുഴുവന്‍ പ്രളയബാധിതര്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു

Published On:Sep 4, 2018 | 2:08 pm

ഷാദിയ എന്ന പെണ്‍കുട്ടിയെ ആരും മറന്നു കാണില്ല. കേരളത്തിനെ സഹായിക്കാന്‍ സ്വന്തം പണക്കുടുക്ക പൊട്ടിച്ച് സമ്മാനമായി നല്‍കിയ ഷാദിയ എന്ന പെണ്‍കുട്ടി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തലച്ചോറിലെ ട്യൂമറിന് ചികിത്സ തുടരുന്ന ഈ കൊച്ചു കുട്ടി സ്വരുക്കൂട്ടിവച്ച തുക മുഴുവന്‍ പ്രളയബാധിതര്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു. മഞ്ജുവിന്റ വലിയ ഒരു ആരാധിക കൂടിയാണ് ഷാദിയ. ഇപ്പോള്‍ ഇതാ താരത്തെ ഷാദിയ നേരില്‍ കണ്ടിരിക്കുന്നു. മഞ്ജു തന്നെയാണ് ഷാദിയ തന്നെ സന്ദര്‍ശിച്ച കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. മഞ്ജുവിന് താന്‍ വരച്ച ചിത്രവും നല്‍കിയാണ് ഷാദിയ മടങ്ങിയത്.
മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഷാദിയയെ നമ്മള്‍ ആദ്യം കാണുന്നത് രോഗക്കിടക്കയില്‍നിന്ന് ദുരിതാശ്വാ3സ
നിധിയിലേക്ക് പണവുമായെത്തിയപ്പോഴാണ്. തലച്ചോറിലെ ട്യൂമറിന്
ശസ്ത്രക്രിയയും ചികിത്സയുമായി കഴിയുകയാണ് ഈ ഒമ്പതുവയസുകാരി.
ആശുപത്രിയില്‍ ചെന്നവരും പെരുന്നാളിന് ബന്ധുക്കളും നല്കിയ നോട്ടുകളും
നാണയത്തുട്ടുകളും കൂട്ടിവച്ച കുടുക്ക അവളുടെ നിധിയായിരുന്നു. അതില്‍
രണ്ടായിരത്തിലധികം രൂപയുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള
മുന്‍കരുതലുകളിലായതിനാല്‍ അവളുടെ കണ്ണുകള്‍ മാത്രമേ നമുക്ക് കാണാനാകൂ.
കുടുക്ക പൊട്ടിക്കുന്നത് നോക്കിയിരിക്കുന്ന അവളുടെ ചിത്രത്തില്‍ ആ
കണ്ണുകളില്‍നിന്നുള്ള പ്രകാശം നിറയുന്നുണ്ടായിരുന്നു. ഇന്ന് ഷാദിയ എന്നെ
കാണാനെത്തി. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ കാണുക
എന്നറിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു. AROH എന്ന സംഘടനയിലെ എന്റെ സുഹൃത്ത്
ബിന്ദുവാണ് ഷാദിയയെ കൂട്ടിക്കൊണ്ടുവന്നത്. ഉമ്മ സിയ നേരത്തെ മരിച്ചു.
എട്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ വല്യുമ്മ ആമിനയാണ് അവള്‍ക്കെല്ലാം.
രോഗത്തിന്റെയും ജീവിതത്തിന്റെയും വേദനയ്ക്കിടയിലും നിറമുള്ള
സ്വപ്നങ്ങള്‍ ഒരുപാടുണ്ട് അവള്‍ക്ക്. ഒപ്പം കരുണയുള്ള ഹൃദയവും. നന്നായി
ചിത്രംവരയ്ക്കും,നിറംകൊടുക്കും. എന്റെ ഒരു ചിത്രം അവളുടെ സ്നേഹത്തിന്റെ
അലുക്കുകളോടെ എനിക്ക് സമ്മാനിച്ചു. ഉദാഹരണം സുജാത നന്നായി
ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ആ കണ്ണുകളില്‍ പ്രകാശം. ഞാന്‍ വല്യുമ്മയോട് സംസാരിക്കുമ്പോള്‍ ഷാദിയ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. പിന്നീട് ഫോട്ടോ കണ്ടപ്പോഴാണ് അത് ഞാന്‍ ശ്രദ്ധിച്ചത്. അപ്പോള്‍ അവളുടെ കണ്ണില്‍ നിഷ്‌ക്കളങ്കതയുടെ നിലാവുള്ളതുപോലെ….സൂക്ഷിച്ചു നോക്കിയാല്‍ കണ്ണുകള്‍ ചിരിക്കുന്നതു കാണാം. ഞാന്‍
ഒരു കളറിങ് സെറ്റ് കൊടുത്തപ്പോള്‍ ഷാദിയ വിലപ്പെട്ടതെന്തോ കിട്ടിയ പോലെ അതിനെ നെഞ്ചോടു ചേര്‍ത്തു. അവള്‍ വരച്ചുവളരട്ടെ,ആ
ജീവിതത്തില്‍ നിറങ്ങള്‍ നിറയട്ടെ…ഷാദിയയ്ക്ക് പെട്ടെന്ന് പഴയ
ചിത്രശലഭമാകാന്‍ കഴിയട്ടെ എന്ന പ്രാര്‍ഥനയായിരുന്നു
യാത്രയാക്കുമ്പോള്‍.

LIVE NEWS - ONLINE

  • 1
    6 mins ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    2 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    4 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    5 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    7 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    9 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    9 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    9 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    9 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍