Monday, September 24th, 2018

കുഞ്ഞിക്കയുടെ മരണം തന്നെ ഏറെ വേദനിപ്പിച്ചു

എന്നും സ്‌നേഹം മാത്രം വിളമ്പിയിരുന്ന ഒരു മനുഷ്യന്‍.

Published On:Sep 14, 2018 | 10:00 am

സഹസംവിധായകനും നടനുമായ കുഞ്ഞിമുഹമ്മദിനെ അനുസ്മരിച്ച് നടി മഞ്ജുവാര്യര്‍. ഏറെ സ്‌നേഹിച്ചിരുന്ന കുഞ്ഞിക്കയുടെ മരണം തന്നെ വേദനിച്ചതായി മഞ്ജു പറഞ്ഞു.
ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജു തന്റെ വേദന പങ്കുവെച്ചത്. ‘ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേത്. ചായം തേച്ചു നില്‍ക്കെ യാത്ര പറയുക. ഗുരു ഗോപിനാഥിനും, മടവൂരാശാനും, ആലുംമൂടന്‍ ചേട്ടനും, ഗീതാനന്ദന്‍ മാഷിനും ലഭിച്ച ഭാഗ്യം. ‘ഈ പുഴയും കടന്നി’ ന്റെ കാലം തൊട്ടേ ഇക്കയെ പരിചയം ഉണ്ട്. ഏറ്റവും ഒടുവില്‍ ‘ആമി’ യിലും ഒപ്പമുണ്ടായിരുന്നു. വേഷം ചെറുതാണെങ്കിലും ഷൂട്ടിംഗ് തീരുവോളം കുഞ്ഞുമുഹമ്മദിക്ക സെറ്റില്‍ തന്നെ കാണും. തമാശകള്‍ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും. ചിലപ്പോഴൊക്കെ വീട്ടില്‍ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടുവരും. എന്നും സ്‌നേഹം മാത്രം വിളമ്പിയിരുന്ന ഒരു മനുഷ്യന്‍. പ്രിയപ്പെട്ട ഇക്കയ്ക്ക് വിട….’ മഞ്ജു കുറിച്ചു.
സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ചിത്രമായ ‘ഞാന്‍ പ്രകാശന്റെ’ സെറ്റില്‍ വെച്ച് കുഞ്ഞ് മുഹമ്മദ് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 2
    2 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 3
    7 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 4
    7 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    8 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    9 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    10 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍