Saturday, July 20th, 2019

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക്?

        കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളില്‍ യു ഡി എഫില്‍ ആശങ്ക ഉയരുന്നു. തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട കെ സുരേന്ദ്രന്‍ നല്‍കിയ ഹരജിയില്‍ വിധി എതിരാകുമോ എന്ന ആശങ്കയാണ് മുസ്ലിംലീഗില്‍ ഉയരുന്നത്. ജില്ലയിലെ കോണ്‍ഗ്രസ്‌ലീഗ് നേതൃത്വം ഇതുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമായും ലീഗ് ഇക്കാര്യം ചര്‍ച്ച ചെയതതായാണ് സൂചന. വിധി തങ്ങള്‍ക്ക് എതിരാകുമെന്ന … Continue reading "മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക്?"

Published On:Jun 12, 2017 | 12:38 pm

PB Abdul Razak K Surendran Full Image

 

 

 

 
കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളില്‍ യു ഡി എഫില്‍ ആശങ്ക ഉയരുന്നു. തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട കെ സുരേന്ദ്രന്‍ നല്‍കിയ ഹരജിയില്‍ വിധി എതിരാകുമോ എന്ന ആശങ്കയാണ് മുസ്ലിംലീഗില്‍ ഉയരുന്നത്. ജില്ലയിലെ കോണ്‍ഗ്രസ്‌ലീഗ് നേതൃത്വം ഇതുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമായും ലീഗ് ഇക്കാര്യം ചര്‍ച്ച ചെയതതായാണ് സൂചന.
വിധി തങ്ങള്‍ക്ക് എതിരാകുമെന്ന സൂചന ബലപ്പെടുന്ന സാഹചര്യത്തില്‍ കെ സുരേന്ദ്രന്‍ നിയമസഭയില്‍ എത്താതിരിക്കാന്‍ ഉപതെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയെന്ന തന്ത്രമാണ് യു ഡി എഫ് ആലോചിക്കുന്നത്. ലീഗ് എം എല്‍ എ പി ബി അബ്ദുള്‍ റസാഖിനെ രാജിവെപ്പിച്ച് ഉപതെരഞ്ഞെടുപ്പിലേക്ക് എത്തിച്ചാല്‍ എല്‍ ഡി എഫ് രഹസ്യധാരണയോടെ വീണ്ടും മത്സരിച്ച് ജയിക്കാമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍. കെ സുരേന്ദ്രന്‍ വിജയിക്കുകയാണെങ്കില്‍ രാഷ്ട്രീയമായി ഏറെ ദോഷം ചെയ്യുക എല്‍ ഡി എഫിനാണെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സി പി എം ഉള്‍പ്പെടെ തങ്ങളെ പിന്തുണക്കുമെന്നും ലീഗ് കണക്കുകൂട്ടുന്നു.
തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി അടുത്തമാസം തന്നെ വിധി പറയുമെന്നാണ് സൂചന. പി ബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. അതുകൊണ്ടു തന്നെ വിധി വരുന്നതിനു മുമ്പ് അബ്ദുള്‍ റസാഖ് രാജിവെച്ച് ഉപതെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചില്ലെങ്കില്‍ പിന്നീട് അതിനുള്ള സാഹചര്യം ലഭിക്കില്ലെന്നാണ് ലീഗിന്റെ കണക്കു കൂട്ടല്‍. ആരോഗ്യപരമായ കാരണങ്ങളോ മറ്റോ ചൂണ്ടിക്കാട്ടി അബ്ദുള്‍ റസാഖിനെ രാജിവെപ്പിക്കാനാണ് ആലോചന. നടക്കുന്നത്.
എന്നാല്‍ കേസ് ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെ അത്തരമൊരു കാര്യം ലീഗ് ആലോചിക്കുന്നില്ലെന്ന് മുസ്ലിംലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു.
രാജിവെച്ചാലും രാഷ്ട്രീയമായി തങ്ങള്‍ ഉയര്‍ത്തിയ വാദം അംഗീകരിക്കപ്പെടുമെന്ന് ബി ജെ പി നേതാവും ഹരജിക്കാരനുമായ കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    3 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    3 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    3 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    4 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    5 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    5 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും