Wednesday, September 19th, 2018

ഉണരട്ടെ മനുഷ്യമനസുകള്‍ മാനിഷാദാ…

        അതിനിഷ്ഠൂരവും പൈശാചികവുമായ കൊലപാതക പരമ്പരകള്‍ അരങ്ങേറിയ ദിനമായിരുന്നു ഇന്നലെയും അതിന് തൊട്ടുമുമ്പത്തെ ദിവസവും. വ്യത്യസ്ത സംഭവങ്ങളില്‍ 5 പേരാണ് കൊലചെയ്യപ്പെട്ടത്. ഒരു സംഭവത്തില്‍ നാല് വയസുകാരിയും കൊലക്കത്തിക്കിരയായി. കൊല്ലം ഏഴുകോണില്‍ വിഷുനാളിലാണ് ഡി വൈ എഫ് ഐ നേതാവ് കൊല്ലപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ ഇന്നലെയാണ് പിഞ്ചുകുട്ടിയടക്കം നാലുപേര്‍ നരാധന്മാരുടെ കൊലവെറിക്കിരയായത്. ആരെയും നടുക്കുന്ന കൊലപാതകമാണ് ആറ്റിങ്ങലില്‍ നടന്നത്. ആലങ്കോട് അവിക്‌സ് ജംഗ്ഷന് സമീപം റിട്ട. റവന്യു വകുപ്പ് ജീവനക്കാരിയും മകന്റെ മകളുമാണ് … Continue reading "ഉണരട്ടെ മനുഷ്യമനസുകള്‍ മാനിഷാദാ…"

Published On:Apr 17, 2014 | 4:29 pm

Manishada full

 

 

 

 
അതിനിഷ്ഠൂരവും പൈശാചികവുമായ കൊലപാതക പരമ്പരകള്‍ അരങ്ങേറിയ ദിനമായിരുന്നു ഇന്നലെയും അതിന് തൊട്ടുമുമ്പത്തെ ദിവസവും. വ്യത്യസ്ത സംഭവങ്ങളില്‍ 5 പേരാണ് കൊലചെയ്യപ്പെട്ടത്. ഒരു സംഭവത്തില്‍ നാല് വയസുകാരിയും കൊലക്കത്തിക്കിരയായി.
കൊല്ലം ഏഴുകോണില്‍ വിഷുനാളിലാണ് ഡി വൈ എഫ് ഐ നേതാവ് കൊല്ലപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ ഇന്നലെയാണ് പിഞ്ചുകുട്ടിയടക്കം നാലുപേര്‍ നരാധന്മാരുടെ കൊലവെറിക്കിരയായത്. ആരെയും നടുക്കുന്ന കൊലപാതകമാണ് ആറ്റിങ്ങലില്‍ നടന്നത്. ആലങ്കോട് അവിക്‌സ് ജംഗ്ഷന് സമീപം റിട്ട. റവന്യു വകുപ്പ് ജീവനക്കാരിയും മകന്റെ മകളുമാണ് കൊലചെയ്യപ്പെട്ടത്. കൊല ചെയ്യപ്പെട്ട ജീവനക്കാരിയുടെ മകന്‍ ആശുപത്രിയില്‍ കഴിയുകയാണ്.ടെക്‌നോപാര്‍ക്ക് ജീവനക്കാരനാണ് സംഭവത്തിലെ പ്രതി. കൊച്ചിയില്‍ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെയാണ് വീട്ടമ്മ എട്ടുവയസുകാരിയായ മകളുടെ കണ്‍മുന്നില്‍ വെച്ച് പൈശാചികമായി കൊലചെയ്യപ്പെട്ടത്. കാഞ്ഞിരപ്പള്ളിയിലാകട്ടെ റബ്ബര്‍തോട്ടം പാട്ടത്തിനെടുത്തയാള്‍ തോട്ടം ഉടമയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ തോട്ടം ഉടമയുടെ ഭാര്യയും രണ്ട് മക്കളും ജോലിക്കാരനും ചികിത്സയില്‍ കഴിയുകയാണ്. ഇത്തരത്തില്‍ വ്യത്യസ്ത സംഭവങ്ങളില്‍ 5പേര്‍ കൊലക്കത്തിക്കിരയായപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരുമേറെ.
ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വെല്ലുന്നതരത്തിലാണ് കേരളത്തില്‍ ഈയടുത്ത നാളുകളില്‍ കൊലപാതക പരമ്പരകള്‍ അരങ്ങേറുന്നത്. പല കൊലപാതകങ്ങളുടേയും സ്വഭാവം സമാനതകളില്ലാത്തതാണ്. വിദ്യാഭ്യാസ പരമായും രാഷ്ട്രീയ-സാംസ്‌കാരിക പ്രബുദ്ധതയിലും ഇന്ത്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന നൂറുശതമാനം സാക്ഷരത കൈവരിച്ച നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ അടിക്കടിയുണ്ടാവുന്നത് സമൂഹത്തില്‍ ഒരുതരം അരക്ഷിത ബോധമാണ് സൃഷ്ടിക്കപ്പെടുന്നത്. ആരും എപ്പോഴും കൊലചെയ്യപ്പെടാമെന്ന അവസ്ഥ. പിഞ്ചുകുട്ടികളെ പോലും വെറുതെവിടുന്നില്ല. വീട്ടിലുള്ളപ്പോഴും നടന്നുപോകുമ്പോഴും യാത്രാവേളകളിലാണെങ്കില്‍ പോലും എപ്പോഴും ഏതുസമയത്തും കൊലചെയ്യപ്പെടാമെന്നുള്ള അവസ്ഥ അതും കേരളത്തിലാണെന്നറിയുമ്പോഴാണ് നെഞ്ച് പിടക്കുന്നത്. കൊലപാതക അക്രമ പരമ്പരകള്‍ക്ക് പഞ്ഞമില്ലാത്ത ഉത്തരേന്ത്യയിലെ ചില ഗ്രാമങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ആധികയറും. അവിടങ്ങളില്‍ മനുഷ്യരെ പച്ചയായി അരിഞ്ഞുവീഴ്ത്തിയ എത്രയോ സംഭങ്ങള്‍ നമുക്ക് മുന്നിലുണ്ട്. എല്ലാം മനസാക്ഷി മരവിക്കുന്നവ. ഇത്തരം സംഭവങ്ങളൊന്നും പ്രബുദ്ധതയുള്ള നാട്ടില്‍ ഉണ്ടാവില്ലെന്ന് കരുതിയവര്‍ക്കാണ് തെറ്റ് പറ്റിയത്. കേരളവും ഇതില്‍ നിന്നൊട്ടും വിഭിന്നമല്ലെന്ന സൂചനകളാണ് ഓരോ ദിവസം കഴിയുന്തോറും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
നമുക്ക് എവിടെയാണ് പിഴച്ചത്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അതിലുപരി ധനലാഭത്തിനും വ്യക്തിവിരോധം തീര്‍ക്കാനും അതിലെല്ലാമുപരി ചില ഇംഗിതങ്ങള്‍ നടപ്പിലാക്കാനുള്ള വെപ്രാളത്തില്‍ ബന്ധങ്ങളെ പോലും തിരിച്ചറിയാന്‍ സാധിക്കാതെ വന്നിരിക്കുന്നു. നിസാരപ്രശ്‌നങ്ങള്‍ പോലും വളര്‍ത്തിയെടുത്ത് അതിന് വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റേയും പരിവേഷം നല്‍കി സംഘര്‍ഷത്തിലേക്കും സംഘട്ടനത്തിലേക്കും നയിച്ച് അതില്‍ നിന്നും മുതലെടുപ്പ് നടത്തുന്ന വ്യക്തികളായാലും പ്രസ്ഥാനങ്ങളായാലും എല്ലാം സമൂഹത്തിന് ശാപം തന്നെ. ഇത്തരം സംഭവങ്ങൡ പിഞ്ചുകുട്ടികള്‍ പോലും ബലിയാടാക്കപ്പെടുന്നത് എത്ര വേദനാജനകമാണ്. പറക്കമുറ്റും മുമ്പ് ജീവിതമെന്തെന്നറിയും മുമ്പ് കശ്മലന്റെ കൊലക്കത്തിക്കിരിയാകേണ്ടി വരുന്ന പിഞ്ചോമനകള്‍ എന്തുതെറ്റ് ചെയ്തിട്ടാണ് ജീവന്‍ വെടിയേണ്ടിവരുന്നത്. ഇതിന് എന്തുപകരം നല്‍കും. ഇത്തരം അധമപ്രവര്‍ത്തികള്‍ക്കെതിരെ സമൂഹമനസാക്ഷി ഒറ്റക്കെട്ടായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

LIVE NEWS - ONLINE

 • 1
  44 mins ago

  ഓണം ബംബര്‍ തൃശൂരില്‍

 • 2
  2 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 3
  3 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 4
  5 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 5
  5 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 6
  5 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 7
  6 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 8
  6 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 9
  6 hours ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്