Sunday, January 20th, 2019

റിപ്പര്‍ ചന്ദ്രന്റെ ജീവിതം സിനിമയാകുന്നു

കണ്ണൂര്‍, കാസര്‍കോട്, ഷിമോഗ എന്നിവടങ്ങളിലാണ് ലോക്കേഷന്‍.

Published On:Jun 21, 2018 | 8:01 am

കുപ്രസിദ്ധ കൊലയാളി റിപ്പര്‍ ചന്ദ്രന്റെ ജീവിതം സിനിമയാകുന്നു. നവാഗതനായ സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിപ്പറെ അവതരിപ്പിക്കുന്നത് നടന്‍ മണികണ്ഠന്‍ ആചാരിയാണ്. റിപ്പര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മണികണ്ഠനെ കൂടാതെ മലയാളത്തിലെ പ്രധാനപെട്ട താരങ്ങളും അണിനിരക്കും.
രഞ്ജി രാജ് കരിന്തളത്തിന്റെ കഥക്ക് കെ.സജിമോനാണ് തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. കണ്ണൂര്‍, കാസര്‍കോട്, ഷിമോഗ എന്നിവടങ്ങളിലാണ് പ്രധാനമായും ഷൂട്ടിംഗ് നടക്കുന്നത്.
തെളിയിക്കപ്പെട്ട 14 കൊലപാതകങ്ങളാണ് റിപ്പര്‍ ചന്ദ്രന്റെ പേരിലുള്ളത്. ഏറെ കാലം ജയിലിലായിരുന്ന റിപ്പറിനെ 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് തൂക്കികൊല്ലുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    8 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    10 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    14 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    14 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം