മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി

Published:December 3, 2016

kozhikode-manhole-tragedy-full

 

 

 

 

കോഴിക്കോട്: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയായി. റവന്യൂ വകുപ്പിലാണ് ജോലി ലഭിച്ചത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
2015 നവംബര്‍ 26നായിരുന്നു രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെയും നൗഷാദിന്റെയും ജീവനെടുത്ത ദുരന്തമുണ്ടായത്. കോഴിക്കോട് നഗരത്തിലെ കണ്ടംകുളം ക്രോസ് റോഡിലെ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ, ശ്വാസംമുട്ടി പിടഞ്ഞ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു നൗഷാദിനു ദാരുണ മരണം സംഭവിച്ചത്.
നൗഷാദിന്റെ ഭാര്യക്ക് തൊഴില്‍ നല്‍കുമെന്ന് അന്നത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനം നടപ്പിലാകാത്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നൗഷാദിന്റെ ഭാര്യക്ക് ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പിണറായി മന്ത്രിസഭ പുറത്തിറക്കിയത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.