Monday, August 26th, 2019

മാമ്പഴമെത്തി… വീണ്ടും ഓറഞ്ചുകാലം

          കണ്ണൂര്‍: പഴ വിപണിയില്‍ മാമ്പഴത്തിന്റെ മധുരം നിറയുകയാണ്. ഒപ്പം ഓറഞ്ചും തണ്ണിമത്തനുമൊക്കെ വന്നുനിറയുന്നു. നാടന്‍ പ്രിയോ മാമ്പഴമാണ് ഇപ്പോഴെത്തുന്നത്. പലയിടത്തും വിവിധ വിലക്കാണ് വില്‍പ്പന. കിലോ 60 രൂപ മുതല്‍ മേലോട്ടാണ് വില. മൂപ്പും വലുപ്പവും അനുസരിച്ച് 100 രൂപവരെയുണ്ട്. മൂവാണ്ടന്‍ ഒന്നാംതരം 70 രൂപയും സിന്ദൂരം 60 രൂപക്കും ലഭിക്കും. നാടന്‍ മല്‍ഗോവക്കും ബംഗരപ്പളിക്കും 120 രൂപ വരെ നല്‍കണം. ചന്ദ്രക്കാരന്‍ നേരത്തെ തന്നെ വിപണിയിലെത്തിയിരുന്നു. നമ്പ്യാര്‍മാങ്ങക്ക് 60,70 … Continue reading "മാമ്പഴമെത്തി… വീണ്ടും ഓറഞ്ചുകാലം"

Published On:Mar 13, 2017 | 9:00 am

Mango Varieties Full

 

 

 

 

 
കണ്ണൂര്‍: പഴ വിപണിയില്‍ മാമ്പഴത്തിന്റെ മധുരം നിറയുകയാണ്. ഒപ്പം ഓറഞ്ചും തണ്ണിമത്തനുമൊക്കെ വന്നുനിറയുന്നു. നാടന്‍ പ്രിയോ മാമ്പഴമാണ് ഇപ്പോഴെത്തുന്നത്. പലയിടത്തും വിവിധ വിലക്കാണ് വില്‍പ്പന. കിലോ 60 രൂപ മുതല്‍ മേലോട്ടാണ് വില. മൂപ്പും വലുപ്പവും അനുസരിച്ച് 100 രൂപവരെയുണ്ട്. മൂവാണ്ടന്‍ ഒന്നാംതരം 70 രൂപയും സിന്ദൂരം 60 രൂപക്കും ലഭിക്കും.
നാടന്‍ മല്‍ഗോവക്കും ബംഗരപ്പളിക്കും 120 രൂപ വരെ നല്‍കണം. ചന്ദ്രക്കാരന്‍ നേരത്തെ തന്നെ വിപണിയിലെത്തിയിരുന്നു. നമ്പ്യാര്‍മാങ്ങക്ക് 60,70 മല്‍ഗോവ-120, റോസ്‌മേരി -80, അല്‍ഫോന്‍സ-70, എന്നിനെയാണ് വില. മുണ്ടപ്പന്‍, ആപ്പൂസ്, പൈലി, പിയൂര്‍, ബദാമി, ഉദാത്താത്, മല്ലിക, വാനിഷ്, പപ്പായ, ചക്കര, തേനിമക്കനി, ഇരിങ്ങല്‍ തുടങ്ങിയ 50ല്‍പരം ഇനം മാങ്ങകള്‍ വിപണിയിലുണ്ട്.
വരും നാളുകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മാമ്പഴങ്ങളും വിപണിയില്‍ നിറയും. അതോടെ വില കൂടാനും കുറയാനും സാധ്യതയുണ്ടത്രെ.
ഓറഞ്ച് വിപണിയില്‍ കുന്നുകൂടി തുടങ്ങി. വലിപ്പം കുറഞ്ഞ, നീര അധികമുള്ള ഓറഞ്ചിന് കിലോക്ക് 40, 50 രൂപയാണ് ചില മാര്‍ക്കറ്റുകളിലെ വില. വലുപ്പം കൂടുന്നതനുസരിച്ച് ഓറഞ്ചിന് 60 രൂപയാണ് വില. നാഗപ്പൂരില്‍ നിന്നുള്ള മധുരനാരങ്ങയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. തണ്ണിമത്തനാണ് ചൂട് ശമിപ്പിക്കാന്‍ ഏറ്റവും നല്ലത്. നാടന്‍ തണ്ണിമത്തനും വില കുറവാണ്. ‘കിരണ്‍’ എന്നറിയപ്പെടുന്ന തണ്ണിമത്തനും ധാരാളമായി എത്തുന്നുണ്ട്. 20 രൂപയാണ് വില.
കുരുവില്ലാത്ത മുന്തിരിയാണ് വിപണിയില്‍ പ്രിയമുളള മറ്റൊരിനം. ഇവക്ക് 80മുതല്‍ 100 രൂപയാണ് വില. വെളുപ്പിന് കറുപ്പിനേക്കാള്‍ വിലയില്‍ 20 രൂപ ചിലയിടത്ത് കുറവുണ്ട്. ജൂസിനും ഷേക്കിനും ഉപയോഗിക്കുന്ന ഷമാമിന് 30-40 രൂപയാണ് വില. മഞ്ഞനിറമുള്ളതിന് 50 രൂപ വരെ നല്‍കണം.പപ്പായക്ക് അന്യസംസ്ഥാനക്കാര്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്കും പ്രിയം കൂടിവരികയാണ്. കമ്പത്ത് നിന്നെത്തുന്ന പപ്പായക്ക് 35-40 രൂപയാണ്. ഷേക്കിന് ആവശ്യക്കാരുള്ളതിനാല്‍ ചിക്കുവിന് ഡിമാന്റുണ്ട്. കിലോക്ക് 50-60 രൂപയാണ് വില. പേരക്കക്ക് പതിവിലും വില കൂടുതലാണ്. പൈനാപ്പിളിന് വില കൂടി. 50, രൂപയാണ് . ആപ്പിളിന് 140- 220 രൂപവരെയാണെന്ന് ചില വ്യാപാരികള്‍ വാങ്ങുന്നത്.

LIVE NEWS - ONLINE

 • 1
  17 mins ago

  വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

 • 2
  28 mins ago

  ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

 • 3
  45 mins ago

  പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

 • 4
  48 mins ago

  വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

 • 5
  1 hour ago

  കറുപ്പിനഴക്…

 • 6
  2 hours ago

  മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

 • 7
  2 hours ago

  മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

 • 8
  2 hours ago

  സ്വര്‍ണവില വീണ്ടും കുതിച്ചു

 • 9
  3 hours ago

  മലയാള സിനിമ ഏറെ ഇഷ്ടം