Tuesday, June 25th, 2019

വിഷുവിന് മധുരമൂറും മാങ്ങ പായസം

വ്യത്യസ്ഥതരം പായസങ്ങളും ഇഷ്ടപ്പെടുന്നവരാണ് പലരും

Published On:Apr 13, 2019 | 11:53 am

പായസമില്ലെങ്കില്‍ എന്ത് വിഷുവിന് സദ്യ. അവസാനം പായസം കൂടി കഴിക്കുമ്പോഴാണ് സദ്യ പൂര്‍ണമാകുന്നത്. വ്യത്യസ്ഥതരം പായസങ്ങളും ഇഷ്ടപ്പെടുന്നവരാണ് പലരും. അരിപായസം, പാല്‍പായസം, സേമിയപായസം, പായസങ്ങള്‍ നിരവധി ഉണ്ടെങ്കിലും ഇത്തവണ വിഷുവിന് മാങ്ങപായസമായാലോ. ഇപ്പോള്‍ മാങ്ങ സുലഭമായി കിട്ടുന്നത് കൊണ്ട് തന്നെ നല്ല പഴുത്ത മാങ്ങ പായസം തയ്യാറാക്കാം.
തയ്യാറാക്കുന്ന വിധം
പഴുത്ത മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിവെക്കുക. കുക്കറില്‍ അഞ്ച് മിനിട്ട് ഇത് പാകം ആകാന്‍ വെയ്ക്കാം. ശേഷം ഈ മാങ്ങ അരച്ചെടുക്കാം. ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് പനംചക്കര അലിയിച്ചെടുക്കാം. നെയ്യും നട്സും തേങ്ങാ കഷ്ണവും മുന്തിരും വറുത്തുവയ്ക്കാം. ഇതേ പാത്രത്തില്‍ പേസ്റ്റാക്കിയ മാങ്ങ പനംചക്കര പേസ്റ്റ് എന്നിവ ചേര്‍ത്ത് ചൂടാക്കാം. അല്‍പം കഴിഞ്ഞ് തേങ്ങാ പാലും അഞ്ച് മിനിട്ട് കഴിഞ്ഞ് നെയ്യും ഉപ്പും ഏലയ്ക്ക പൊടിയും ചേര്‍ക്കാം. പാകം ആയാല്‍ പായസം എടുത്ത് വച്ച് വറുത്തുവച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഇതിലേക്ക് വിതറാം.

LIVE NEWS - ONLINE

  • 1
    2 hours ago

    മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

  • 2
    3 hours ago

    ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

  • 3
    5 hours ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 4
    7 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 5
    9 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 6
    10 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 7
    11 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 8
    11 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 9
    12 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്