രാത്രി ഉറങ്ങുന്നതിന് മുന്‍പ് മാങ്ങ കഴിക്കുന്നതിലൂടെ ശരീര ഭാരം കുടുന്നത് നിയന്ത്രിക്കാന്‍ സാധിക്കും
രാത്രി ഉറങ്ങുന്നതിന് മുന്‍പ് മാങ്ങ കഴിക്കുന്നതിലൂടെ ശരീര ഭാരം കുടുന്നത് നിയന്ത്രിക്കാന്‍ സാധിക്കും
മാമ്പഴക്കാലമാണിത്. പല വീടുകളിലും ഇഷ്ടം പോലെ മാമ്പഴം ഉണ്ടാവുകയും ചെയ്യും. അവധിക്കാലമായതിനാല്‍ തന്നെ കുട്ടികളെല്ലാവരും മാങ്ങയ്ക്കു പിറകെ തന്നെയാണ്. ഈ വേനല്‍ക്കാലത്ത് മാമ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്നു. മാമ്പഴത്തിന്രെ സ്വാദ് കാരണമാണ് പലരും ഇത് കഴിക്കുന്നതെങ്കിലും, ശരീരത്തിന് ഒരുപാട് ഗുണം ചെയ്യുന്നതാണ് മാമ്പഴം. രാത്രി ഉറങ്ങുനന്തിന് മുമ്പ് മാമ്പഴം കഴിക്കുന്നത് നല്ല ശീലമാണ്. മാങ്ങയുടെ മധുരം നിങ്ങളുടെ ഭക്ഷണത്തോടുള്ള ആസക്തിയെ തൃപ്തിപ്പെടുത്തുന്നു. മാത്രമല്ല, ശരീരത്തെ രാവിലെ ഉറക്കമുണരുന്നത് വരെ ഫ്രഷായി നിലനിര്‍ത്താനും രാത്രി മാങ്ങ കഴിക്കുന്നതിലൂടെ സാധിക്കും. മറ്റ് പഴ വര്ഗങ്ങളിലേത് പോലെ മാങ്ങയിലും കുറവ് കലോറിയാണ് അടങ്ങിയിരിക്കുന്നത്. രാത്രി ഉറങ്ങുന്നതിന് മുന്‍പ് മാങ്ങ കഴിക്കുന്നതിലൂടെ ശരീര ഭാരം കുടുന്നത് നിയന്ത്രിക്കാന്‍ സാധിക്കും.
നല്ല ദഹനത്തിന് സഹായിക്കുന്നു. മാങ്ങയിലെ ഫൈബറിന്റെ അംശം ദഹനം ശരീയായ രീതിയില്‍ നടക്കാന്‍ സഹായിക്കുന്നു. രാവിലെ ശരീയായ രീതിയിലുള്ള മലവിസര്‍ജനം ഉണ്ടാകുന്നതിനും ഇത് ഉപകരിക്കും. ആരോഗ്യവും, സൗന്ദര്യവും സംരക്ഷിക്കാനുള്ള ഘടകങ്ങളും മാങ്ങയിലുണ്ട്. മാങ്ങയിലെ വിറ്റാമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. നാടി ഞെരമ്പുകളെ ശാന്തമാക്കുകയും, റിലാക്സ് ചെയ്യിക്കുകയും കൂടി ചെയ്യുന്നു. ഇത് നല്ല ഉറക്കത്തിലേക്ക് നയിക്കും. ഫൈബര്‍ നല്ല അളവില്‍ മാങ്ങയില്‍ അടങ്ങിയിരിക്കുന്നു. രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് ഈ ഫൈബര്‍ സഹായിക്കും. രാത്രി മാങ്ങ കഴിക്കുന്നത് സമ്മര്‍ദ്ദം ശരിയായ അളവിലാക്കുക കൂടി ചെയ്യാം.