നമ്മുടെ നാട്ടില്‍ യഥേഷ്ടം ലഭിക്കുന്ന ഒരു ഫല വര്‍ഗമാണ് മാങ്ങ. ഉപ്പും കൂട്ടി പച്ചമാങ്ങ കടിച്ച് നടന്ന കാലം നമ്മളിലോരോരുത്തരിലുമുണ്ട്. എന്നാല്‍ മാങ്ങയുടെ ഗുണം നമ്മളില്‍ പലര്ക്കു മറിയില്ല. ഇവയെക്കുറിച്ച് അറിയണമെന്നില്ലേ. വേനലില്‍ കഴിക്കാവുന്ന ഒരു ഫലവര്‍ഗമാണിത്. ഇത് ശരീരത്തെ തണുപ്പിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാങ്ങ നല്ലതു തന്നെ. ജലദോഷവും ചുമയും തടയാന്‍ പച്ചമാങ്ങ കഴിക്കുന്നതിലൂടെ സാധിക്കും. ഇതിലെ വൈറ്റമിന്‍ സിയാണ് ഈ ഗുണം നല്‍കുന്നത്. കണ്ണിന്റെ കാഴ്ചശക്തിക്കും മാങ്ങ നല്ലതു … Continue reading "മാങ്ങക്ക് പലതുണ്ട് ഗുണം"
നമ്മുടെ നാട്ടില്‍ യഥേഷ്ടം ലഭിക്കുന്ന ഒരു ഫല വര്‍ഗമാണ് മാങ്ങ. ഉപ്പും കൂട്ടി പച്ചമാങ്ങ കടിച്ച് നടന്ന കാലം നമ്മളിലോരോരുത്തരിലുമുണ്ട്. എന്നാല്‍ മാങ്ങയുടെ ഗുണം നമ്മളില്‍ പലര്ക്കു മറിയില്ല. ഇവയെക്കുറിച്ച് അറിയണമെന്നില്ലേ.
വേനലില്‍ കഴിക്കാവുന്ന ഒരു ഫലവര്‍ഗമാണിത്. ഇത് ശരീരത്തെ തണുപ്പിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാങ്ങ നല്ലതു തന്നെ. ജലദോഷവും ചുമയും തടയാന്‍ പച്ചമാങ്ങ കഴിക്കുന്നതിലൂടെ സാധിക്കും. ഇതിലെ വൈറ്റമിന്‍ സിയാണ് ഈ ഗുണം നല്‍കുന്നത്. കണ്ണിന്റെ കാഴ്ചശക്തിക്കും മാങ്ങ നല്ലതു തന്നെ. മാങ്ങയിലെ വൈറ്റമിന്‍ എയാണ് ഈ ഗുണം നല്‍കുന്നത്. ദിവസവും ശരീരത്തിനു വേണ്ട വൈറ്റമിന്‍ എയുടെ 20 ശതമാനം മാങ്ങയില്‍ നിന്നും ലഭിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറക്കാനും മാങ്ങക്കു കഴിയുന്നു. മാങ്ങയില്‍ ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അസിഡിറ്റി കുറക്കും. ലൈംഗിക താല്പര്യം വര്‍ദ്ധിപ്പിക്കാനും മാങ്ങക്കു കഴിയും. ഇതിലെ വൈറ്റമിന്‍ ഇ ആണ് കാരണം. ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് മാങ്ങ. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനം എളുപ്പമാക്കും.
ഹൃദയാരോഗ്യത്തിന് മാങ്ങ ഏറെ നല്ലതാണ്. പണ്ടു കാലത്ത് മാങ്ങ പച്ചവെള്ളത്തിലിട്ടുവെച്ച് ഹൃദയാഘാതം പോലുള്ളവക്ക് ചികിത്സാരീതിയായി ഉപയോഗിക്കാറുണ്ട്. പച്ചമാങ്ങ തൊലി കളഞ്ഞ് അരിഞ്ഞ് മണ്‍പാത്രത്തിലെടുത്ത വെള്ളത്തിലിട്ടു വെക്കുക. ഈ വെളളം കുടിക്കാം. മാങ്ങയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. മുഖക്കുരുവിനും മുഖത്തെ പാടുകള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് മാങ്ങ. മാങ്ങ കൊണ്ടുള്ള ഫേഷ്യല്‍ ചെയ്തു നോക്കൂ.അല്ലെങ്കിലല് ഫേസ് പാക്കുകള്‍ ഉപയോഗിക്കൂ. ഇങ്ങിനെ പലവിധ ഗുണങ്ങള്‍ അടങ്ങിയതാണ് മാമ്പഴമെന്ന് ഇപ്പോള്‍ മനസിലായല്ലോ?