Thursday, November 15th, 2018

മംഗള്‍യാന്‍ ചൊവ്വാദൗത്യ വിക്ഷേപണം ഇന്ന്

          ചെന്നൈ: ചൊവ്വാഗ്രഹത്തിലേക്കുള്ള മംഗള്‍യാന്‍ ചരിത്ര വിക്ഷേപണം ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് 2.38നാണ് മംഗള്‍യാന്‍ എന്ന ചൊവ്വാ പര്യവേക്ഷണ വാഹനവുമായി പി.എസ്.എല്‍.വി. സി 25 കുതിച്ചുയരുക. ഇതിനായി ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശഗവേഷണകേന്ദ്രം ഒരുങ്ങിക്കഴിഞ്ഞു. ശ്രീഹരിക്കോട്ടയിലെ ഒന്നാമത്തെ വിക്ഷേപണത്തറയില്‍ പൂര്‍ണസജ്ജമായ പിഎസ്എല്‍വി സി 25ല്‍ ഇന്ധനം നിറയ്ക്കുന്നത് അന്തിമഘട്ടത്തിലാണ്. മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ചൊവ്വാഴ്ച 1,350 കിലോഗ്രാം ഭാരമുള്ള ‘മംഗള്‍യാന്‍’ ഡിസംബര്‍ ഒന്നുവരെ ഭൗമ ഭ്രമണപഥത്തിലുണ്ടാവും. അവിടെ നിന്നാണ് ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള സഞ്ചാരം … Continue reading "മംഗള്‍യാന്‍ ചൊവ്വാദൗത്യ വിക്ഷേപണം ഇന്ന്"

Published On:Nov 5, 2013 | 9:54 am

Mangalyan Full

 

 

 

 

 
ചെന്നൈ: ചൊവ്വാഗ്രഹത്തിലേക്കുള്ള മംഗള്‍യാന്‍ ചരിത്ര വിക്ഷേപണം ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് 2.38നാണ് മംഗള്‍യാന്‍ എന്ന ചൊവ്വാ പര്യവേക്ഷണ വാഹനവുമായി പി.എസ്.എല്‍.വി. സി 25 കുതിച്ചുയരുക.
ഇതിനായി ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശഗവേഷണകേന്ദ്രം ഒരുങ്ങിക്കഴിഞ്ഞു.
ശ്രീഹരിക്കോട്ടയിലെ ഒന്നാമത്തെ വിക്ഷേപണത്തറയില്‍ പൂര്‍ണസജ്ജമായ പിഎസ്എല്‍വി സി 25ല്‍ ഇന്ധനം നിറയ്ക്കുന്നത് അന്തിമഘട്ടത്തിലാണ്. മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ചൊവ്വാഴ്ച 1,350 കിലോഗ്രാം ഭാരമുള്ള ‘മംഗള്‍യാന്‍’ ഡിസംബര്‍ ഒന്നുവരെ ഭൗമ ഭ്രമണപഥത്തിലുണ്ടാവും. അവിടെ നിന്നാണ് ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള സഞ്ചാരം തുടങ്ങുക. 300 ദിവസത്തോളമെടുക്കുന്ന ഈ യാത്രയുടെ ഒടുവില്‍ 2014 സപ്തംബര്‍ ഇരുപത്തിനാലോടെ പര്യവേക്ഷണവാഹനം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ.യുടെ കണക്കുകൂട്ടല്‍. 40 കോടി കിലോമീറ്ററോളം ദൂരമാണ് ഇതിനിടയില്‍ മംഗള്‍യാന്‍ സഞ്ചരിക്കുക. ചൊവ്വയുടെ ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നതിനുള്ള കളര്‍ ക്യാമറയും മീഥെയ്ന്‍ വാതകശേഖരം മണത്തറിയുന്നതിനുള്ള സെന്‍സറുമടക്കം അഞ്ച് ശാസ്ത്ര ഉപകരണങ്ങളാണ് മംഗള്‍യാനിലുള്ളത്.

LIVE NEWS - ONLINE

  • 1
    8 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    9 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    10 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    13 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    14 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    16 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    17 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    17 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    17 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി