Tuesday, November 13th, 2018

മംഗലാപുരത്തിന്റെ മടിത്തട്ട്

    മംഗലാപുരം സുന്ദരിയാണ്. അറബിക്കടിലിന്റെ അനന്തനീലിമയ്ക്കും പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനുമിടയിലായി സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ നഗരം ഒരു തുറമുഖ പട്ടണമാണ്. മംഗലാപുരത്തിനെ (മംഗളൂരു) കര്‍ണാടകത്തിന്റെ പ്രവേശനകവാടം എന്നും വിളിക്കാറുണ്ട്. മംഗളാദേവിയുടെ നാട് എന്ന അര്‍ത്ഥത്തിലാണ് മംഗലാപുരത്തിന് ആ പേര് കിട്ടിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് മംഗലാപുരത്തിന്റെ ചരിത്രം. വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളുടെയും ജീവിതരീതികളുടെയും സംഗമസ്ഥലമാണ് മംഗലാപുരം. മാറി മാറി ഭരിച്ചിരുന്ന പല രാജവംശങ്ങളും വൈദേശികരും തങ്ങളുടെ ഒപ്പ് ഇവിടെ പതിപ്പിച്ചാണ് കടന്നുപോയത് എന്നുവേണം കരുതാന്‍. ഇതൊടൊപ്പം തന്നെ, ഇന്ത്യയില്‍ … Continue reading "മംഗലാപുരത്തിന്റെ മടിത്തട്ട്"

Published On:Sep 30, 2013 | 6:47 pm

Mangalore Port

 

 
മംഗലാപുരം സുന്ദരിയാണ്. അറബിക്കടിലിന്റെ അനന്തനീലിമയ്ക്കും പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനുമിടയിലായി സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ നഗരം ഒരു തുറമുഖ പട്ടണമാണ്. മംഗലാപുരത്തിനെ (മംഗളൂരു) കര്‍ണാടകത്തിന്റെ പ്രവേശനകവാടം എന്നും വിളിക്കാറുണ്ട്. മംഗളാദേവിയുടെ നാട് എന്ന അര്‍ത്ഥത്തിലാണ് മംഗലാപുരത്തിന് ആ പേര് കിട്ടിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് മംഗലാപുരത്തിന്റെ ചരിത്രം. വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളുടെയും ജീവിതരീതികളുടെയും സംഗമസ്ഥലമാണ് മംഗലാപുരം. മാറി മാറി ഭരിച്ചിരുന്ന പല രാജവംശങ്ങളും വൈദേശികരും തങ്ങളുടെ ഒപ്പ് ഇവിടെ പതിപ്പിച്ചാണ് കടന്നുപോയത് എന്നുവേണം കരുതാന്‍. ഇതൊടൊപ്പം തന്നെ, ഇന്ത്യയില്‍ നിന്നും കാപ്പി, കശുവണ്ടി മുതലായവ കയറ്റിയയക്കുന്ന പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നാണ് മംഗലാപുരം.നിരവധി വിദേശികളും തദ്ദേശീയരായ ഭരണാധികാരികളും മംഗലാപുരത്തിന്റെ ഭരണത്തിന് വേണ്ടി യുദ്ധം നടത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസുകാര്‍, ബ്രട്ടീഷുകാര്‍ എന്നിവരാണ് അതില്‍ പ്രധാനികളായ വൈദേശികര്‍. ഹൈദര്‍ അലിയും മകന്‍ ടിപ്പു സുല്‍ത്താനും മംഗലാപുരത്തിന് വേണ്ടി യുദ്ധത്തിലേര്‍പ്പെട്ടിരുന്നു.
Mangalore
132.5 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന മംഗലാപുരം ദക്ഷിണ കന്നഡ ജില്ലയുടെ ആസ്ഥാനം കൂടിയാണ്. നേത്രാവതി, ഗുരുപുര എന്നിവയാണ് മംഗലാപുരത്തെ പ്രധാന നദികള്‍. അറബിക്കടലിന്റെ തീരത്തെ മനോഹരമായ മംഗലാപുരം ബീച്ചിനെ വെല്ലുന്ന സായന്തനക്കാഴ്ചകള്‍ അധികമില്ല. ആറ് ലക്ഷത്തോളമാണ് നഗരത്തിലെ ജനസംഖ്യ. മംഗലാപുരത്തിന്റെ തനതുശൈലിയില്‍ ഓട് വെച്ച വീടുകളും കെട്ടിടങ്ങളുമാണ് ഇവിടെ അധികവും കാണാനാകുക. വളരെയധികം വ്യത്യസ്തമാണ് മംഗലാപുരത്തിന്റെ സാസ്‌കാരിക തലം. വിവിധതരം ഭാഷകള്‍,

നാനാജാതി മതങ്ങളില്‍പ്പെട്ട ആളുകള്‍ എന്നിവയാണ് മംഗലാപുരത്തിന്റെ പ്രത്യേകതകളില്‍ ചിലത്. കന്നഡ, കൊങ്ങിണി, തുളു, ബാരി എന്നിങ്ങനെ നാലുഭാഷകള്‍ ഇവിടെ സ്വന്തമായുണ്ട്. യക്ഷഗാനം, ശ്രീകൃഷ്ണ ജ•ാഷ്ടമി, പുലിക്കളി തുങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ഉത്സവങ്ങള്‍. എന്നാല്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും സഞ്ചാരികള്‍ എത്തിച്ചേരുന്ന ദസറ തന്നെയാണ് മംഗലാപുരത്തിന്റെ ദേശീയോത്സവം. പ്രകൃതിദൃശ്യങ്ങളുടെ വൈവിദ്ധ്യത്തിനൊപ്പം കോട്ടകളും ക്ഷേത്രങ്ങളും നിറം പകരുന്നതാണ് മംഗലാപുരത്തെ കാഴ്ചകള്‍.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് സഞ്ചാരികള്‍ വന്നുപോകുന്ന മംഗളാദേവി ക്ഷേത്രമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. മഞ്ജുനാഥ ക്ഷേത്രം, സെന്റ് അലോഷ്യസ് ചര്‍ച്ച്, ജുമാ മസ്ജിദ്, റസാരിയോ കത്രീഡല്‍ തുടങ്ങിയവയാണ് മംഗലാപുരത്തെ മറ്റ് പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍. തന്നീര്‍ബവിയിലെയും സോമേശ്വരത്തെയും ബീച്ചുകള്‍ സൂര്യാസ്തമയത്തിന്റെ മനോഹരമായ ദൃശ്യങ്ങള്‍ സമ്മാനികുന്നു. സീസണ്‍ കാലമാകുന്നതോടെ നിരവധി സഞ്ചാരികളാണ് മംഗാലാപുരം തേടി എത്തുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 2
    1 hour ago

    ഡിവൈ.എസ്.പി ഹരികുമാര്‍ മരിച്ച നിലയില്‍

  • 3
    2 hours ago

    മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

  • 4
    2 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 5
    2 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 6
    2 hours ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 7
    2 hours ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 8
    4 hours ago

    മുപ്പത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

  • 9
    4 hours ago

    ബൈക്കില്‍ കഞ്ചാവ് കടത്ത്; പ്രതികള്‍ക്ക് കഠിനതടവ്