Wednesday, February 20th, 2019

മംഗലംഡാമിനടുത്ത്‌ ഉരുള്‍പൊട്ടല്‍

വടക്കഞ്ചേരി: മംഗലംഡാം ഓടന്തോട്ട വനത്തിലും രണ്ട്‌ സ്‌ഥലത്തും കരിങ്കയം മാനിളയ്‌ക്ക്‌ മുകളിലും ഇന്നലെ ഉച്ചയ്‌ക്ക്‌ 12 മണിയോടെ ഉരുള്‍പൊട്ടിയത്‌. കാലവര്‍ഷം ശക്‌തമായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ്‌ മൂന്ന്‌ ദിവസമായി പെയ്‌തു കൊണ്ടിരിക്കുന്ന മഴയെ തുടര്‍ന്നാണ്‌ ഉരുള്‍പൊട്ടിയത്‌. വലിയ ശബ്‌ദത്തോടെയാണ്‌ ഉരുള്‍പൊട്ടിയതെന്ന്‌ സമീപവാസികള്‍ പറഞ്ഞു. വനത്തില്‍ പൊട്ടിയതും കൃഷിയിടത്തില്‍ പൊട്ടിയതും മൂന്നായി തിരിഞ്ഞ്‌ ചെറു തോടുകളായി ഒഴുകി ഓടന്തോട്‌ തോട്ടിലൂടെ മംഗലംഡാമില്‍ എത്തിചേരുകയാണുണ്ടായത്‌. തോടുകളിലൂടെ വെള്ളം കലങ്ങി മറിഞ്ഞ്‌ ഒഴുകിവരുമ്പോഴാണ്‌ പലരും ഉരുള്‍പൊട്ടിയ വിവരം തന്നെ അറിയുന്നത്‌. തോടിന്റെ വശങ്ങളില്‍ … Continue reading "മംഗലംഡാമിനടുത്ത്‌ ഉരുള്‍പൊട്ടല്‍"

Published On:Jul 8, 2013 | 1:13 pm

വടക്കഞ്ചേരി: മംഗലംഡാം ഓടന്തോട്ട വനത്തിലും രണ്ട്‌ സ്‌ഥലത്തും കരിങ്കയം മാനിളയ്‌ക്ക്‌ മുകളിലും ഇന്നലെ ഉച്ചയ്‌ക്ക്‌ 12 മണിയോടെ ഉരുള്‍പൊട്ടിയത്‌. കാലവര്‍ഷം ശക്‌തമായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ്‌ മൂന്ന്‌ ദിവസമായി പെയ്‌തു കൊണ്ടിരിക്കുന്ന മഴയെ തുടര്‍ന്നാണ്‌ ഉരുള്‍പൊട്ടിയത്‌. വലിയ ശബ്‌ദത്തോടെയാണ്‌ ഉരുള്‍പൊട്ടിയതെന്ന്‌ സമീപവാസികള്‍ പറഞ്ഞു. വനത്തില്‍ പൊട്ടിയതും കൃഷിയിടത്തില്‍ പൊട്ടിയതും മൂന്നായി തിരിഞ്ഞ്‌ ചെറു തോടുകളായി ഒഴുകി ഓടന്തോട്‌ തോട്ടിലൂടെ മംഗലംഡാമില്‍ എത്തിചേരുകയാണുണ്ടായത്‌. തോടുകളിലൂടെ വെള്ളം കലങ്ങി മറിഞ്ഞ്‌ ഒഴുകിവരുമ്പോഴാണ്‌ പലരും ഉരുള്‍പൊട്ടിയ വിവരം തന്നെ അറിയുന്നത്‌. തോടിന്റെ വശങ്ങളില്‍ താമസിച്ചിരുന്നവര്‍ പെട്ടെന്ന്‌ മറ്റ്‌ സ്‌ഥലങ്ങളിലേക്ക്‌ മാറിയതിനാല്‍ വന്‍ ദുരന്തം ഒഴവായി. രാജപ്പന്‍. പാമ്പളാനി സേബിച്ചന്‍, അടയ്‌ക്കനാട്ട്‌ റോസമ്മ, പാറയ്‌ക്കല്‍ ബിജു, പള്ളിപറമ്പന്‍ കാസിം എന്നീ വീട്ടുകാരെയാണ്‌ നാട്ടുകാരും വില്ലേജ്‌ അധികൃതരും എത്തി മറ്റു വീടുകളിലേക്ക്‌ മാറ്റിയത്‌. ഉരുള്‍പൊട്ടിയ സ്‌ഥലം തഹസില്‍ദാറും, കിഴക്കഞ്ചേരി വില്ലേജ്‌ ഓഫീസറും, സ്‌പെഷല്‍ വില്ലേജ്‌ ഓഫീസറും, കിഴക്കഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ബാലന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞയാഴ്‌ചയിലാണ്‌ മംഗലംഡാം കടപ്പാറയില്‍ ഉരുള്‍പൊട്ടി ഒരേക്കറോളം കൃഷിസ്‌ഥലം ഒലിച്ചു പോയത്‌. 

LIVE NEWS - ONLINE

  • 1
    10 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    12 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    15 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    18 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    19 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    19 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    19 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    19 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍