Saturday, July 20th, 2019

മംഗള്‍യാന്‍; ഭൂഭ്രമണപഥം വികസിപ്പിച്ചു

        ബംഗലൂരു : മംഗള്‍യാന്‍ പേടകത്തെ ഭൂമിയില്‍നിന്ന് ഒരുലക്ഷം കിലോമീറ്റര്‍ അകലെ എത്തിക്കാന്‍ കഴിഞ്ഞതായി ഐ.എസ്.ആര്‍.ഒ. ഇന്ന് പുലര്‍ച്ചെ നടന്ന രണ്ടാംഘട്ട ശ്രമമാണ് വിജയംകണ്ടത്. തിങ്കളാഴ്ച നടന്ന ശ്രമം വിജയിച്ചിരുന്നില്ല. 78,276 കിലോമീറ്ററില്‍ നിന്നാണ് ഭൂഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററാക്കി വര്‍ധിപ്പിച്ചത്. ഭൂമിയില്‍നിന്ന് 71,623 കിലോമീറ്റര്‍ അകലെ ആയിരുന്ന പേടകത്തെ തിങ്കളാഴ്ച ഒരുലക്ഷം കിലോമീറ്റര്‍വരെ അകലെ എത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ. നിശ്ചയിച്ചിരുന്നത്. എന്നാല്‍, 78,276 കിലോമീറ്റര്‍ അകലെ എത്തിക്കാനേ കഴിഞ്ഞുള്ളൂ. അതിനാല്‍ ഇന്ന് വീണ്ടും … Continue reading "മംഗള്‍യാന്‍; ഭൂഭ്രമണപഥം വികസിപ്പിച്ചു"

Published On:Nov 12, 2013 | 11:01 am

Mangalyaan Full 01

 

 

 

 

ബംഗലൂരു : മംഗള്‍യാന്‍ പേടകത്തെ ഭൂമിയില്‍നിന്ന് ഒരുലക്ഷം കിലോമീറ്റര്‍ അകലെ എത്തിക്കാന്‍ കഴിഞ്ഞതായി ഐ.എസ്.ആര്‍.ഒ. ഇന്ന് പുലര്‍ച്ചെ നടന്ന രണ്ടാംഘട്ട ശ്രമമാണ് വിജയംകണ്ടത്. തിങ്കളാഴ്ച നടന്ന ശ്രമം വിജയിച്ചിരുന്നില്ല. 78,276 കിലോമീറ്ററില്‍ നിന്നാണ് ഭൂഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററാക്കി വര്‍ധിപ്പിച്ചത്.
ഭൂമിയില്‍നിന്ന് 71,623 കിലോമീറ്റര്‍ അകലെ ആയിരുന്ന പേടകത്തെ തിങ്കളാഴ്ച ഒരുലക്ഷം കിലോമീറ്റര്‍വരെ അകലെ എത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ. നിശ്ചയിച്ചിരുന്നത്. എന്നാല്‍, 78,276 കിലോമീറ്റര്‍ അകലെ എത്തിക്കാനേ കഴിഞ്ഞുള്ളൂ. അതിനാല്‍ ഇന്ന് വീണ്ടും ശ്രമിക്കുകയായിരുന്നു. ഭ്രമണപഥം വികസിപ്പിക്കുന്ന നടപടി ഇനി നവംബര്‍ 16 നാണ് നടക്കുക. അതോടെ പേടകത്തിന് ഭൂമിയില്‍നിന്നുള്ള കൂടിയ അകലം 192,000 കിലോമീറ്ററായി വര്‍ധിപ്പിക്കും.
പേടകത്തിന്റെ കുതിപ്പിനായി പ്രധാന സജ്ജീകരണങ്ങള്‍ക്കുപുറമെ, അധിക സജ്ജീകരണങ്ങളുണ്ട്. എന്‍ജിനിലേക്ക് ദ്രവഇന്ധനം വിട്ടുകൊടുക്കാന്‍ വാല്‍വുണ്ട്. വാല്‍വിനെ നിയന്ത്രിക്കാന്‍ കോയിലുകളും. നവംബര്‍ ഏഴു മുതല്‍ നടത്തിയ ആദ്യ മൂന്നു ശ്രമങ്ങളില്‍ പ്രധാന കോയിലാണ് പ്രവര്‍ത്തിപ്പിച്ചത്. ആ മൂന്നു ശ്രമങ്ങളും വിജയിച്ചതിനാലാണ് പേടകം എഴുപതിനായിരം കിലോമീറ്റര്‍ കടന്നത്.

 

LIVE NEWS - ONLINE

  • 1
    56 mins ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    1 hour ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    2 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    2 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    3 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    3 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    3 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    4 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    4 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും