Saturday, September 22nd, 2018

മാങ്ങാട്ട് സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

കാഞ്ഞങ്ങാട്: മാങ്ങാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു. ഉദുമ മേല്‍ബാരയിലെ രാമന്റെ മകന്‍ കെ. സുരേഷി(33)നാണു കുത്തേറ്റത്. ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണു സംഭവം. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ മാങ്ങാട്ടെ മഹേഷ്, ബാബു, പ്രഭു എന്നിവര്‍ ചേര്‍ന്നാണു കുത്തിയതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന. കഴിഞ്ഞ ദിവസം മുതല്‍ ഇവിടെ സംഘര്‍ഷം നിലനിന്നു വരികയാണ്. തേപ്പ് പണിക്കാരനായ സുരേഷ് മാങ്ങാട് മില്ലിനു സമീപത്തെ കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ പണിസാധനങ്ങള്‍ സൂക്ഷിക്കുന്ന വാടകമുറിയില്‍ സാധനം കൊണ്ടുവെക്കാന്‍ … Continue reading "മാങ്ങാട്ട് സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു"

Published On:Oct 10, 2013 | 1:09 pm

കാഞ്ഞങ്ങാട്: മാങ്ങാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു. ഉദുമ മേല്‍ബാരയിലെ രാമന്റെ മകന്‍ കെ. സുരേഷി(33)നാണു കുത്തേറ്റത്. ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണു സംഭവം. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ മാങ്ങാട്ടെ മഹേഷ്, ബാബു, പ്രഭു എന്നിവര്‍ ചേര്‍ന്നാണു കുത്തിയതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന. കഴിഞ്ഞ ദിവസം മുതല്‍ ഇവിടെ സംഘര്‍ഷം നിലനിന്നു വരികയാണ്. തേപ്പ് പണിക്കാരനായ സുരേഷ് മാങ്ങാട് മില്ലിനു സമീപത്തെ കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ പണിസാധനങ്ങള്‍ സൂക്ഷിക്കുന്ന വാടകമുറിയില്‍ സാധനം കൊണ്ടുവെക്കാന്‍ പോയസമയത്താണ് കുത്തേറ്റത്. പോലീസ് സുരക്ഷ ശക്തമാക്കി.

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    13 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    15 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    15 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    17 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    18 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    22 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    23 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    23 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി