Sunday, January 20th, 2019

മാനവമൈത്രി ഷേക്ഹാന്റ്; ഗിന്നസിലിടംപിടിച്ച് ഡോ ഷാഹുല്‍ഹമീദും കുട്ടികളും

അഞ്ചുവര്‍ഷത്തിനുള്ളില്‍ നൂറോളം തവണ ഈ നേട്ടത്തിനായി പലരും ശ്രമിച്ചിരുന്നു.

Published On:Feb 8, 2018 | 11:08 am

കണ്ണൂര്‍: മാനവമൈത്രിയും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികളുടെ ഷേക്ഹാന്റ് റിലേ സംഘടിപ്പിച്ച ഡോ ഷാഹുല്‍ ഹമീദ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. അഞ്ച് വര്‍ഷം മുമ്പ് ബ്രിട്ടനില്‍ ഉണ്ടായ ലോക റിക്കാര്‍ഡ് തകര്‍ത്താണ് ഡോ എ പി ജെ അബ്ദുള്‍ കലാം ഗ്ലോബല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും എയറോസിസ് കോളജ് മാനേജിംഗ് ഡയരക്ടറുമായ ഷാഹുല്‍ ഹമീദും കുട്ടികളും ഗിന്നസ് ബുക്ക് റിക്കാര്‍ഡ് സ്വന്തമാക്കിയത്.
സ്വാതന്ത്ര്യ സമര കാലത്ത് ജാതിയും മതവും ഭാഷയും വര്‍ണ്ണവും ദേശവും എന്ന ചിന്തയില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പൊരുതിയാണ് സ്വാതന്ത്ര്യം നേടിയതെന്നും എന്നാലിന്ന് ജാതിയുടെയും മതത്തിന്റെയുമെല്ലാം പേരില്‍ ജനങ്ങള്‍ ഭിന്നിച്ച് നില്‍ക്കുകയാണെന്നും ഈ ഭിന്നത അവസാനിപ്പിക്കുകയെന്ന സന്ദേശവുമായാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഡോ ഷാഹുല്‍ ഹമീദ് പറയുന്നു.
1730 വിദ്യാര്‍ത്ഥികളാണ് ജാതിയും മതവും വര്‍ണ്ണവും ഒന്നും നോക്കാതെ ഒറ്റക്കെട്ടായി നിന്ന് ലോക റിക്കാര്‍ഡില്‍ കൈയ്യൊപ്പ് ചാര്‍ത്തിയത്. 2013ല്‍ ബ്രിട്ടനില്‍ വെച്ച് 1200 പേര്‍ ചേര്‍ന്ന് ഷേക്ക്ഹാന്റ് ചെയ്തതാണ് നിലവിലുണ്ടായിരുന്ന ഗിന്നസ് റിക്കാര്‍ഡ്. ഇതാണ് ഡോ ഷാഹുല്‍ ഹമീദും കുട്ടികളും ചേര്‍ന്ന് ചരിത്രമാക്കിമാറ്റിയത്.
എയറോസിസ് കോളജ്, നോബിള്‍ ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ കൈകോര്‍ത്തത്. അഞ്ചുവര്‍ഷത്തിനിടയില്‍ ഈ റിക്കാര്‍ഡ് തകര്‍ക്കാന്‍ നൂറോളം തവണ പലരും ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഏറെ ശ്രമകരമായ പരിപാടി വിജയകരമായി നടത്താന്‍ കഴിയാതെ പരാജയപ്പെടുകയായിരുന്നുവെന്നും ഡോ ഷാഹുല്‍ ഹമീദ് പറഞ്ഞു. ഗിന്നസ് ബുക്കിലേക്ക് റിക്കാര്‍ഡിനായി വരുന്ന അപേക്ഷകളില്‍ അഞ്ച് ശതമാനം മാത്രമാണ് വിജയകരമായി പര്യവസാനിക്കാറുള്ളതെന്നും റിക്കാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഗിന്നസ് റിക്കാര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഡോ ഷാഹുല്‍ ഹമീദ് ഏറ്റുവാങ്ങിയിരുന്നു.

 

LIVE NEWS - ONLINE

 • 1
  13 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  14 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  17 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  21 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  21 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  2 days ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  2 days ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം