Tuesday, November 20th, 2018

മണര്‍ക്കാട് ഗതാഗത ക്രമീകരണം

മണര്‍കാട് : റാസയോടനുബന്ധിച്ച് മണര്‍ക്കാട് നഗരത്തില്‍ നാളെവരെ ഗതാഗത ക്രമീകരണമുണ്ടാകും. റാസ ഇറങ്ങുന്ന ഉച്ച മുതല്‍ മണര്‍കാട് കവല – പള്ളി റൂട്ടിലും തിരുവഞ്ചൂര്‍ – മണര്‍കാട് റൂട്ടിലും ഗതാഗത നിരോധനമുണ്ടാകും. അയര്‍ക്കുന്നം ഒറവക്കല്‍ റൂട്ടില്‍ കൂടി എത്തുന്ന വലിയ വാഹനങ്ങള്‍ മാലത്തു നിന്നു തിരിച്ചു വിടും. ആളുകളെ ഇറക്കാനുള്ള വാഹനങ്ങള്‍ കാവുംപടിയിലെത്തിയശേഷം – കുറ്റിയക്കുന്ന് – പഴയ കെകെ റോഡ് വഴി കവലയിലെത്തണം. കവലയില്‍ തിരക്കു കൂടുതലാണെങ്കില്‍ ഈ വാഹനങ്ങള്‍ പുതുപ്പള്ളി റോഡിലൂടെ തിരിച്ചു മാധവന്‍പടി … Continue reading "മണര്‍ക്കാട് ഗതാഗത ക്രമീകരണം"

Published On:Sep 6, 2013 | 6:41 pm

മണര്‍കാട് : റാസയോടനുബന്ധിച്ച് മണര്‍ക്കാട് നഗരത്തില്‍ നാളെവരെ ഗതാഗത ക്രമീകരണമുണ്ടാകും. റാസ ഇറങ്ങുന്ന ഉച്ച മുതല്‍ മണര്‍കാട് കവല – പള്ളി റൂട്ടിലും തിരുവഞ്ചൂര്‍ – മണര്‍കാട് റൂട്ടിലും ഗതാഗത നിരോധനമുണ്ടാകും. അയര്‍ക്കുന്നം ഒറവക്കല്‍ റൂട്ടില്‍ കൂടി എത്തുന്ന വലിയ വാഹനങ്ങള്‍ മാലത്തു നിന്നു തിരിച്ചു വിടും. ആളുകളെ ഇറക്കാനുള്ള വാഹനങ്ങള്‍ കാവുംപടിയിലെത്തിയശേഷം – കുറ്റിയക്കുന്ന് – പഴയ കെകെ റോഡ് വഴി കവലയിലെത്തണം. കവലയില്‍ തിരക്കു കൂടുതലാണെങ്കില്‍ ഈ വാഹനങ്ങള്‍ പുതുപ്പള്ളി റോഡിലൂടെ തിരിച്ചു മാധവന്‍പടി വഴി കോട്ടയം ഭാഗത്തേക്കു വിടും.
മണര്‍കാട് നിന്ന് അയര്‍ക്കുന്നം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കെകെ റോഡിലെ അണ്ണാടിവയല്‍ ജംഗ്ഷനിലെത്തി മാലം റൂട്ടില്‍ കടന്നു പോകണം. തിരക്കു വര്‍ധിച്ചതിനാല്‍ ഇന്നു മുതല്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്. സുരേഷ്‌കുമാര്‍, പാമ്പാടി സിഐ സാജു വര്‍ഗീസ്, എസ്‌ഐ കെ.എസ്. ജയന്‍ എന്നിവരുടെ നേതൃത്വത്തിലാണു പൊലീസിന്റെ പ്രവര്‍ത്തനം. തിരക്കുള്ള സമയത്തു മോഷണത്തിനും മറ്റും ശ്രമിക്കുന്നവരെ പിടികൂടാന്‍ മഫ്തിയില്‍ പൊലീസുണ്ട്.
പള്ളിയുടെ വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങള്‍ ഒരേ സമയത്തു നിരീക്ഷിക്കുന്നതിനായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവിധ ഭാഗത്തു നിന്നുള്ള ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയും ക്രമീകരിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    36 mins ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 2
    1 hour ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 3
    2 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 4
    2 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 5
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 6
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    3 hours ago

    ഫഹദിന്റെ നായികയായി സായി പല്ലവി

  • 8
    4 hours ago

    സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

  • 9
    4 hours ago

    ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു