Thursday, April 25th, 2019

ഉമ്മന്‍ചാണ്ടിരാജിവെക്കണം: മാന്നാര്‍ ബ്ലോക്ക് പ്രസിഡന്റ്

  മാന്നാര്‍: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഇത്രയും വഷളാക്കിയതെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.കെ. ഭാസ്‌കരന്‍ നായര്‍. കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ തന്‍പ്രമാണിത്തമാണ് നടക്കുന്നത്. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഡല്‍ഹിയില്‍ വിളിച്ചുകൊണ്ടുപോയി ആക്ഷേപിക്കുകയായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ സ്വാധീനിക്കാന്‍ കഴിയാതെ പോയത് ഉമ്മന്‍ചാണ്ടിയുടെ പോരായ്മയാണ് ചൂണ്ടിക്കാട്ടുന്നത്. എല്‍.ഡി.എഫ്. നടത്തുന്ന സെക്രട്ടേറിയേറ്റ് വളയല്‍ സമരത്തെ നേരിടുവാനായി സര്‍ക്കാര്‍ നടത്തിവരുന്ന യുദ്ധസമാനമായ പടയൊരുക്കം ഗുണത്തേക്കാള്‍ ഏറെ ദോഷം … Continue reading "ഉമ്മന്‍ചാണ്ടിരാജിവെക്കണം: മാന്നാര്‍ ബ്ലോക്ക് പ്രസിഡന്റ്"

Published On:Aug 12, 2013 | 5:07 pm

 
മാന്നാര്‍: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഇത്രയും വഷളാക്കിയതെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.കെ. ഭാസ്‌കരന്‍ നായര്‍. കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ തന്‍പ്രമാണിത്തമാണ് നടക്കുന്നത്. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഡല്‍ഹിയില്‍ വിളിച്ചുകൊണ്ടുപോയി ആക്ഷേപിക്കുകയായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ സ്വാധീനിക്കാന്‍ കഴിയാതെ പോയത് ഉമ്മന്‍ചാണ്ടിയുടെ പോരായ്മയാണ് ചൂണ്ടിക്കാട്ടുന്നത്. എല്‍.ഡി.എഫ്. നടത്തുന്ന സെക്രട്ടേറിയേറ്റ് വളയല്‍ സമരത്തെ നേരിടുവാനായി സര്‍ക്കാര്‍ നടത്തിവരുന്ന യുദ്ധസമാനമായ പടയൊരുക്കം ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തിക്കുന്നവന് അര്‍ഹിക്കുന്ന അംഗീകാരം കൊടുക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പള്ളിപ്പാട് നടുവട്ടം ഹയര്‍സെക്കന്ററി സ്‌കൂള്‍ റിട്ട. പ്രഥാനാധ്യാപകനായിരുന്നു ഭാസ്‌ക്കരന്‍നായര്‍. സി.പി.എം. കാര്‍ത്തികപ്പള്ളി ഏരിയാ സെന്റര്‍ അംഗമായിരുന്ന ഇയാള്‍ 77 കാലഘട്ടത്തിലാണ് കോണ്‍ഗ്രസില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ അറുപത്തിനാലോളം പേര്‍ പങ്കെടുത്തു.

LIVE NEWS - ONLINE

  • 1
    5 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    7 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    8 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    12 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍