13 വയസ്സു മുതലാണ് ഈ യുവാവ് ടാറ്റു കുത്താന്‍ ആരംഭിച്ചത്
ഫാഷന്‍ ലോകത്ത് വളര്‍ന്നു വരുന്ന ട്രന്‍ഡാണ് ടാറ്റു. ആദ്യകാലങ്ങളില്‍ കൈകളിലും, ശരീത്തില്‍ പുറംഭാഗത്തുമാണ് ടാറ്റു കുത്താറ്. എന്നാല്‍ ഇടക്കാലത്ത് ടാറ്റുവിന് പ്രാധാന്യം കൂടി വന്നപ്പോള്‍ ശരീരത്തില്‍ മുഴുവനും ടാറ്റു കുത്തുന്ന ട്രന്‍ഡായി. മുഖം, നാവ്, കണ്പോള എന്നിവിടങ്ങളില്‍ ടാറ്റു കുത്തിയവരുമുണ്ട്.
എന്നാല്‍ ഇപ്പോള്‍ മറ്റൊരു പരീക്ഷണം കൂടി നടത്തിയിരിക്കുകയാണ് കരണ്‍ എന്ന യുവാവ്. ടാറ്റു കമ്പം തലയ്ക്ക് പിടിച്ച കരണ്‍ കൈവിട്ട കളി തന്നെയാണ് നടത്തിയിരിക്കുന്നത്. കണ്ണിനകത്ത് ടാറ്റു കുത്തിയിരിക്കുകയാണ് ഈ ഇന്ത്യക്കാരാന്. കണ്ണിന്റെ കാഴ്ച്ച തന്നെ നഷ്ടമാവുന്ന ഈ പ്രവര്‍ത്തി, വളരെ ധൈര്യത്തോടെയാ കരണ്‍ ചെയ്തത്. നേത്രഗോളത്തിലേക്ക് നിറം കുത്തിവച്ച് വെള്ളനിറമുള്ള ഭാഗം മറ്റൊരു നിറത്തിലേക്ക് മാറ്റുന്നതാണ് ഐബോള്‍ ടാറ്റു. ജീവിതകാലം മുഴുവന്‍ പിന്നെ ഈ നിറമായിരിക്കും.
കഴിഞ്ഞ ദിവസം കണ്ണിനകത്ത് ടാറ്റു കുത്തിയ ഒരു യുവതി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഈ പ്രവര്‍ത്തിയിലൂടെ യുവതിയുടെ കണ്ണിന് വലിയ പ്രശ്നമാണ് ഉണ്ടായത്. കാഴ്ച്ച തന്നെ നഷ്ടപ്പെടും എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഡല്‍ഹി സ്വദേശിയായ കരണിന്റെ ഈ ടാറ്റു സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 13 വയസ്സു മുതലാണ് കരണ്‍ ടാറ്റു കുത്താന്‍ ആരംഭിച്ചത്. ഇപ്പോള്‍ ശരീരത്തില്‍ എത്ര ടാറ്റു ഉണ്ടെന്ന് കരണിനു തന്നെ കൃത്യമായ കണക്കില്ല. ഇന്ത്യയില്‍ തനിക്ക് മാത്രമാണ് ഇത്തരം ടാറ്റു ഉള്ളതെന്നാണ് കരണ്‍ അവകാശപ്പെടുന്നത്.