മാനന്തവാടി: അവയവദാനത്തിന്റെ മഹത്വവും ആവശ്യകതയും ജനങ്ങളിലെത്തിക്കാന്‍ അനശ്വര കലാകാരന് കലാഭവന്‍ മണിയുടെ പേരില്‍ മ്യൂസിക്ക് ബാന്റുമായി ഒരു കൂട്ടം യുവാക്കള്‍. കലാഭവന്‍ മണി മെമ്മോറിയല്‍ മ്യൂസിക്ക് ബാന്‍ഡ് മണിനാദം 15 ന് പാല്‍വെളിച്ചത്ത് നടക്കും. രാത്രി ഏഴിന് പാല് വെളിച്ചം ഗവ: എല്‍പി സ്കൂളിലാണ് മണിനാദം അരങ്ങേറുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.