Wednesday, October 16th, 2019

കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി വെട്ടേറ്റ് മരിച്ചു

ഭര്‍ത്താവ് അറസ്റ്റില്‍

Published On:Sep 9, 2019 | 4:45 pm

ഇടുക്കി: കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി വെട്ടേറ്റ് മരിച്ചു. കാന്തല്ലൂര്‍ മിഷ്യന്‍ വയല്‍ ആദിവാസികോളനിയിലെ ശുഭ (35) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജ്യോതിമുത്തു(50)വിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രാത്രിയാണ് സംഭവം. സമീപവാസികള്‍ മറയൂര്‍ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് രക്തം വാര്‍ന്ന് കിടന്ന ശുഭയെ മറയൂരില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലെ ഉദുമലപേട്ടയിലേത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് എത്തിയപ്പോള്‍ വീടിനു സമീപത്ത് തന്നെ ഉണ്ടായിരുന്ന ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തിരുന്നു.
ഏക മകള്‍ സലീന നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മറയൂരിലെത്തിക്കും.

LIVE NEWS - ONLINE

  • 1
    2 mins ago

    ബി ജെ പിയെ തോല്‍പ്പിക്കാന്‍ മതേതര വിശ്വാസികള്‍ ഒന്നിക്കണം: കുഞ്ഞാലിക്കുട്ടി

  • 2
    26 mins ago

    നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

  • 3
    27 mins ago

    നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

  • 4
    29 mins ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 5
    45 mins ago

    തലശ്ശേരിയില്‍ തോക്കുമായി പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍

  • 6
    46 mins ago

    പെട്രോള്‍ പമ്പുടമയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

  • 7
    49 mins ago

    ബാബ്‌റി കേസില്‍ നിന്ന് പിന്മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

  • 8
    2 hours ago

    സിലിയുടെ 40 പവന്‍ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഷാജു

  • 9
    2 hours ago

    സ്വര്‍ണം കടത്താന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍