Sunday, July 22nd, 2018

42 വര്‍ഷമായി പെട്രോള്‍ കുടിച്ച് ജീവിക്കുന്ന ഒരു മനുഷ്യന്‍.!.

3 മുതല്‍ 3.5 ലിറ്റര്‍ പെട്രോള്‍ വരെയാണ് ദിവസവും കുടിക്കുന്നത്

Published On:Dec 4, 2017 | 9:01 am

പല അഭ്യാസങ്ങലും കാണിക്കാന്‍ പെട്രോള്‍ കുടിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ട്. ചിലര്‍ വല്ലു വിളി ഏറ്റെടുത്ത് പെട്രോള്‍ വായിലാക്കാറുണ്ട്. ഇവരാരും പെട്രോള്‍ വയറ്റിലേക്ക് പോകാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. ഇനി ആരോടെങ്കിലും പെട്രോള്‍ കുടിക്കാന്‍ പറഞ്ഞാല്‍ അവര്‍ കുടിക്കുമോ? അതിന്റെ ദോഷങ്ങളെക്കുറിച്ച് അറിയുന്നവര്‍ കുടിക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ പെട്രോള്‍ കുടിക്കുന്ന ഒരാള്‍ ഉണ്ടായാലോ. അതും വര്‍ഷങ്ങോളമായി പെട്രോള്‍ മാത്രം കുടിക്കുന്ന മനുഷ്യന്‍.
ചെന്‍ ഡേജുന്‍ എന്ന മനുഷ്യന്റെ ജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. 42 വര്‍ഷമായി ഇയാള്‍ പെട്രോള്‍ കുടിച്ച് ജീവിക്കുകയാണ്. 3 മുതല്‍ 3.5 ലിറ്റര്‍ പെട്രോള്‍ വരെയാണ് ദിവസവും കുടിക്കുന്നത്. ഇയാള്‍ ഇതുവരെയായി 1.5 ടണ്‍ ലിറ്റര്‍ പെട്രോള്‍ കുടിച്ചിട്ടുണ്ടെന്നാണ് സൂചന. ചെന്‍ പെട്രോള്‍ കുടിക്കാന്‍ തുടങ്ങിയതെങ്ങനെയാണെന്നോ. രോഗത്തിനുള്ള മരുന്നായാണ് ആദ്യമായി കുടിക്കുന്നത്. വിട്ടുമാറാത്ത ചുമയും, നെഞ്ച് വേദനയും കാരണം ഡോക്ടറെ കാണിച്ചെങ്കിലും ഡോക്ടര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അതിനിടയില്‍ ആരോ പറഞ്ഞത് അനുസരിച്ചാണ് പെട്രോള്‍ കുടിക്കാന്‍ ആരംഭിച്ചത്. പിന്നീട് ഇത് ജീവിതത്തിന്റെ ഭാഗമാക്കുകയയിരുന്നു. എന്നാല്‍ ഇത്ര വര്‍ഷമായിട്ടും പെട്രോള്‍ കുടിക്കുന്ന ചെന്നിന്റെ ആരോഗ്യത്ത് ഒരു പ്രശ്‌നവും ഇല്ലായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

  • 2
    3 hours ago

    കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 3
    4 hours ago

    ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

  • 4
    17 hours ago

    കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    18 hours ago

    പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

  • 6
    20 hours ago

    യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

  • 7
    21 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 8
    22 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 9
    23 hours ago

    കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി