Thursday, November 15th, 2018

തിരുവനന്തപുരത്ത് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

അമ്മയുടെ കൂടെ നടന്നുവരികയായിരുന്നു പെണ്‍കുട്ടി

Published On:Jul 22, 2018 | 9:32 pm

തിരുവനന്തപുരം: എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് വെളിയംകോട് കൈനിക്കര സ്വദേശിയെ പോലീസ് പിടികൂടിയത്. രാജുവെന്നയാളാണ് പിടിയിലായത്.
അമ്മയുടെ കൂടെ നടന്നുവരികയായിരുന്നു പെണ്‍കുട്ടി. പ്രതി ഇവര്‍ക്കൊപ്പം നടന്നെത്തി പെണ്‍കുട്ടിയുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. അമ്മ ബഹളം വച്ചതിനെത്തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയും ദൃക്സാക്ഷികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തി പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

LIVE NEWS - ONLINE

  • 1
    37 mins ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 2
    1 hour ago

    പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

  • 3
    2 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 4
    2 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 5
    2 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 6
    2 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 7
    2 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 8
    2 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്

  • 9
    2 hours ago

    അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച അമ്പതുകാരന്‍ മരണപ്പെട്ടു