Wednesday, February 20th, 2019

മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരജോടികളായ മമ്മൂട്ടിയും സുഹാസിനിയും പതിറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. കൂടെവിടെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അക്ഷരങ്ങള്‍, എന്റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിന്‍ രാഗസദസില്‍ തുടങ്ങിയ ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ താര ജോഡികളാണ് മമ്മൂട്ടിയും സുഹാസിനിയും. പക്ഷെ മലയാളത്തിലല്ല തെലുങ്കിലാണെന്ന് മാത്രം. അന്തരിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഢിയുടെ ജീവിതകഥ പറയുന്ന മമ്മൂട്ടി ചിത്രം യാത്രയില്‍ സുപ്രധാനമായ ഒരു വേഷം സുഹാസിനി അവതരിപ്പിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. … Continue reading "മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നു"

Published On:Jun 23, 2018 | 8:44 am

മലയാളികളുടെ പ്രിയപ്പെട്ട താരജോടികളായ മമ്മൂട്ടിയും സുഹാസിനിയും പതിറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നു.
കൂടെവിടെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അക്ഷരങ്ങള്‍, എന്റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിന്‍ രാഗസദസില്‍ തുടങ്ങിയ ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ താര ജോഡികളാണ് മമ്മൂട്ടിയും സുഹാസിനിയും.
പക്ഷെ മലയാളത്തിലല്ല തെലുങ്കിലാണെന്ന് മാത്രം. അന്തരിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഢിയുടെ ജീവിതകഥ പറയുന്ന മമ്മൂട്ടി ചിത്രം യാത്രയില്‍ സുപ്രധാനമായ ഒരു വേഷം സുഹാസിനി അവതരിപ്പിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. ചിത്രത്തിലെ മമ്മൂട്ടിയുടെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. മമ്മൂട്ടിയുടെ മകനും മകളുമായി സൂര്യയും കീര്‍ത്തി സുരേഷും അഭിനിയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം മുതല്‍ മമ്മൂട്ടി യാത്രയില്‍ അഭിനയിച്ചുതുടങ്ങി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഹൈദരാബാദിലെ ലൊക്കേഷനില്‍ മമ്മൂട്ടിക്ക് വന്‍വരവേല്‍പ്പാണ് നല്‍കിയത്. സ്വാതികിരണം, സൂര്യപുത്രഡു,റെയില്‍വേക്കൂലി എന്നിവയാണ് മമ്മൂട്ടി ഇതിനുമുമ്പ് തെലുങ്കില്‍ അഭിനയിച്ച ചിത്രങ്ങള്‍. രണ്ടുപതിറ്റാണ്ടുകള്‍ക്കുശേഷമാണ് മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്നത്. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന യാത്രയുടെ ഈ ഷെഡ്യൂളില്‍ മമ്മൂട്ടി നാല്പതുദിവസത്തെ ഡേറ്റാണ് നല്‍കിയിരിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    12 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    14 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    18 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    18 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    18 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    18 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍