Wednesday, August 15th, 2018

ആസ്തികള്‍ മരവിപ്പിച്ച സംഭവം; മല്യയുടെ ഹരജി തള്ളി

മല്യ നിയമത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും യു.കെ ജഡ്ജി അന്‍ഡ്രു ഹെന്‍ഷോ നിരീക്ഷിച്ചു.

Published On:May 10, 2018 | 9:46 am

ലണ്ടന്‍: ആസ്തികള്‍ മരവിപ്പിച്ചതിനെതിരെ വിവാദ വ്യവസായി വിജയ് മല്യ നല്‍കിയ ഹരജി തള്ളി. യു.കെ ഹൈക്കോടതിയാണ് ആസ്തികള്‍ മരവിപ്പിച്ചതിനെതിരായ മല്യയുടെ ഹരജികള്‍ തള്ളിയത്. മല്യ നിയമത്തില്‍ ഒളിച്ചോടുകയാണെന്നും യു.കെ ജഡ്ജി അന്‍ഡ്രു ഹെന്‍ഷോ നിരീക്ഷിച്ചു.
2016 മാര്‍ച്ചിന് മുമ്പ് വ്യവസായിക രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മല്യ ഇന്ത്യയിലും ഇംഗ്ലണ്ടിലും വന്നു പോകാറാണ്ടായിരുന്നു. യുണൈറ്റഡ് ബ്രൂവെറീസ് ഗ്രൂപ്പുമായും കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായും ചേര്‍ന്നുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ വ്യവസായ താല്‍പര്യങ്ങള്‍. എന്നാല്‍ ഇപ്പോള്‍ മല്യ യു.കെയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
അതിനിടെ, വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസില്‍ വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വീണ്ടും നിര്‍ദേശിച്ചു. ഇന്ത്യയിലെ 13 ബാങ്കുകളിലെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 6000 കോടിയിലേറെ വായ്പയെടുത്താണ് മല്യ രാജ്യം വിട്ടത്. തുടര്‍ന്ന് 2016 ജൂണില്‍ മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍