Monday, September 25th, 2017

സൂക്ഷിക്കുക..മൊബൈല്‍ വഴി പണം തട്ടുന്ന ആപ്പ് ഇന്ത്യയിലും!..

ഇന്ത്യയില്‍ പല ഫോണുകളിലും മാള്‍വെയര്‍ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Published On:Sep 11, 2017 | 9:15 am

ക്‌സാഫെക്കോപ്പി ട്രോജന്‍ എന്ന മാള്‍വെയര്‍ ഇന്ത്യയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ അറിയാതെ അവരുടെ ബാങ്ക് അക്കൗണ്ട് വിവരം കരസ്ഥമാക്കി പണം തട്ടുന്നതാണ് ഈ മാള്‍വെയര്‍. സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്‌പെര്‍സ്‌കിയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇന്ത്യയില്‍ പല ഫോണുകളിലും മാള്‍വെയര്‍ സാന്നിധ്യം കണ്ടെത്തിയതായാണ് ഇവര്‍ പറയുന്നത്.
വാപ്പ് അധിഷ്ടിത സാമ്പത്തിക ഇടപാടുകളെയാണ് മാള്‍വെയര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. സാധാരണ ആപ്പുകളെ പോലെയാണ് പെരുമാറുന്നത്, ബാറ്ററി മാസ്റ്റര്‍ ആപ്പുകളെപ്പോലെയാണ് ഇത് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത്. എന്നാള്‍ മാള്‍വെയര്‍ കോഡുകള്‍ രഹസ്യമായി ചേര്‍ത്തിരിക്കുന്നതു കൊണ്ട് ഇതിനെ പെട്ടന്നു കണ്ടെത്താന്‍ സാധ്യമല്ല. പണം തട്ടിയെടുത്താന്‍ ആരും അറിയാതിരിക്കാനുള്ള വഴികളും ഉണ്ട്. ഈ ആപ്പ് ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നതോടെ ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപ്പെടാന്‍ തുടങ്ങുന്നു. വിവധ സേവനങ്ങള്‍ നല്‍കുന്ന വെബ്‌പേജില്‍ ഫോണ്‍ ഉപയോക്താവറിയാതെ ക്ലിക്ക് ചെയ്യുകയും അതിന്റെ പണം മൊബൈല്‍ വഴി നല്‍കുകയും ചെയ്യുന്നു. നമ്മള്‍ അറിയാതെ തന്നെ ചതിയില്‍പെടുകയാണ് ചെയ്യുന്നത്. മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ബാങ്കിങ് വിവരങ്ങള്‍, ക്രഡിറ്റ് ഡെബിറ്റ് വിവരങ്ങള്‍ വെയ്ക്കാത്തവര്‍ക്ക് ഈ മാള്‍വെയര്‍  തികച്ചും പണിതരുമെന്ന കാര്യത്തില്‍ സംശയം വേണ്ടാ.

LIVE NEWS - ONLINE

  • 1
    22 mins ago

    കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിര്‍ഷയുടെ ജാമ്യഹരജി ഒക്ടോബര്‍ നാലിന് തീര്‍പ്പാക്കും

  • 2
    43 mins ago

    പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

  • 3
    43 mins ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 4
    46 mins ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ

  • 5
    47 mins ago

    കാവ്യക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി

  • 6
    48 mins ago

    നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി

  • 7
    1 hour ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 8
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • 9
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല