Wednesday, April 24th, 2019

ഒരു വിമാന റാഞ്ചല്‍ നാടകം

        മലേഷ്യന്‍ വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ഭീകരാക്രമം ലക്ഷ്യമിട്ടാകാമെന്ന മുന്‍ യു എസ് വിദേശകാര്യഉപസെക്രട്ടറി സ്‌ട്രോബ് ടാള്‍ ബോട്ടിന്റെ നിരീക്ഷണം അവഗണിക്കേണ്ടതല്ല. വിമാനം ഇന്ത്യന്‍ മേഖലയിലേക്ക് വഴി മാറി സഞ്ചരിച്ചുവെന്ന ഉപഗ്രഹ വിവരങ്ങളും വിമാനത്തില്‍ ഉണ്ടായിരുന്ന ഇന്ധനത്തിന്റെ അളവും ഇത്തരമൊരു നിഗമനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ടാള്‍ ബോട്ടിന്റെ അഭിപ്രായം. ഏതെങ്കിലും ഒരു ഇന്ത്യന്‍ നഗരത്തില്‍ ഭീകരാക്രമം നടത്താനുള്ള പദ്ധതിയാകും റാഞ്ചലിന് പിന്നിലെന്നാണ് ടാള്‍ബോട്ട് പറയുന്നത്. യാത്രാമധ്യേ എവിടെയെങ്കിലും തകര്‍ന്നുവീണതാകാമെന്ന അദ്ദേഹത്തിന്റെ നിരീക്ഷണവും പാടെ … Continue reading "ഒരു വിമാന റാഞ്ചല്‍ നാടകം"

Published On:Mar 17, 2014 | 12:54 pm

Malaysian Airlines full

 

 

 

 

മലേഷ്യന്‍ വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ഭീകരാക്രമം ലക്ഷ്യമിട്ടാകാമെന്ന മുന്‍ യു എസ് വിദേശകാര്യഉപസെക്രട്ടറി സ്‌ട്രോബ് ടാള്‍ ബോട്ടിന്റെ നിരീക്ഷണം അവഗണിക്കേണ്ടതല്ല. വിമാനം ഇന്ത്യന്‍ മേഖലയിലേക്ക് വഴി മാറി സഞ്ചരിച്ചുവെന്ന ഉപഗ്രഹ വിവരങ്ങളും വിമാനത്തില്‍ ഉണ്ടായിരുന്ന ഇന്ധനത്തിന്റെ അളവും ഇത്തരമൊരു നിഗമനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ടാള്‍ ബോട്ടിന്റെ അഭിപ്രായം. ഏതെങ്കിലും ഒരു ഇന്ത്യന്‍ നഗരത്തില്‍ ഭീകരാക്രമം നടത്താനുള്ള പദ്ധതിയാകും റാഞ്ചലിന് പിന്നിലെന്നാണ് ടാള്‍ബോട്ട് പറയുന്നത്. യാത്രാമധ്യേ എവിടെയെങ്കിലും തകര്‍ന്നുവീണതാകാമെന്ന അദ്ദേഹത്തിന്റെ നിരീക്ഷണവും പാടെ അവഗണിക്കേണ്ടതല്ല. ഭീകരാക്രമണ സാധ്യത ഇന്ത്യ തള്ളിയെങ്കിലും ടാള്‍ ബോട്ടിനെ അവിശ്വസിക്കേണ്ട കാര്യവുമില്ല.
കഴിഞ്ഞ എട്ട് മുതലാണ് മലേഷ്യന്‍ വിമാനം കാണാതാവുന്നത്. പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അന്വേഷണമിപ്പോള്‍ പൈലറ്റുമാരിലേക്കാണ് നീണ്ടത്. കാണാതായവിമാനത്തിന്റെ ക്യാപ്റ്റന്റെ വീട്ടില്‍ നിന്നും വിമാനം പറപ്പിക്കാന്‍ പഠിപ്പിക്കുന്ന യന്ത്രം കണ്ടെടുത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ക്യാപ്റ്റന്‍ സഹരിയ അഹമ്മദ് ഷായുടെ വീട്ടിലും സഹപൈലറ്റ് ഫറീഖ് അബ്ദുള്‍ ഹമീദിന്റെ വീട്ടിലും അന്വേഷണ സംഘം ഇതിനകം പരിശോധന നടത്തിക്കഴിഞ്ഞു. കാര്യങ്ങളിങ്ങിനെയൊക്കെയാണെങ്കിലും വിമാനം റാഞ്ചലിന് പിന്നിലെ ദുരൂഹതകള്‍ ഇനിയും ചുരുളഴിക്കാനാവാത്തതാണ് ആശങ്കകള്‍ക്കടിസ്ഥാനം. ആഭ്യന്തര പ്രശ്‌നമാണോ ഇനി അതല്ല ടാള്‍ ബോട്ട് ആരോപിച്ചതുപോലുള്ള ഭീകരാക്രമണ സാധ്യതകളോ ഇതിനകത്ത് ഒളിഞ്ഞുകിടപ്പുണ്ടെങ്കില്‍ അത് എത്രയും വേഗം പുറത്തു കൊണ്ടുവരേണ്ടത് അന്വേഷണ സംഘത്തിന്റെ കടമതന്നെ.
അതേ സമയം മലേഷ്യയിലെ ആഭ്യന്തര പ്രശ്‌നങ്ങളും തള്ളിക്കളയാവുന്നതല്ല. മലേഷ്യയിലെ പ്രതിപക്ഷമാണ് റാഞ്ചലിന് പിന്നിലെന്ന ശ്രുതിയുമുണ്ട് പൈലറ്റ് സഹരിയ അഹമ്മദ്ഷാ ജനാധിപത്യം ആരംഭിച്ചു എന്ന് രേഖപ്പെടുത്തിയ ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രം പുറത്തുവന്നത് ചില സംശയങ്ങളുണര്‍ത്തിക്കുന്നു. ഇപ്പോള്‍ പുറത്തുവന്ന ചിത്രവും വാര്‍ത്തയും വിരല്‍ ചൂണ്ടന്നത് മലേഷ്യയിലെ ആഭ്യന്തര പ്രശ്‌നങ്ങളിലേക്കാണ്. എന്നാല്‍ വിമാനം റാഞ്ചലിന് പിന്നിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ വഴി തിരിച്ചു വിടാന്‍ ബോധപൂര്‍വ്വ മുണ്ടാക്കിയ നീക്കങ്ങളാണോ ഇത്തരമൊരുചിത്രത്തിനും വാര്‍ത്തയ്ക്കും പിന്നിലെന്ന സംശയവും ഇല്ലാതില്ല.
എന്തായാലും വിമാനത്തിനായുള്ള തെരച്ചിലില്‍ സാറ്റലൈറ്റ് വിവരങ്ങളും റഡാര്‍ വിവരങ്ങളും കരയില്‍ തെരച്ചിലിനുള്ള സഹായങ്ങളും നല്‍കണമെന്ന് അയല്‍ രാജ്യങ്ങളോട് മലേഷ്യ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തെക്കുവടക്കന്‍ ഇടനാഴി രാജ്യങ്ങളുമായി മലേഷ്യനിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണ്. അന്വേഷണം കടലില്‍ നിന്നും മാറി കരയിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. ഇന്ത്യയും കൈമെയ്മറന്ന് മലേഷ്യയെ സഹായിക്കുന്നുണ്ട്. ഇന്ത്യയുടെ അഞ്ച് യുദ്ധക്കപ്പലുകളും ആറ് വിമാനങ്ങളും തെരച്ചിലില്‍ സജീവമാണ്. മാത്രവുമല്ല മലേഷ്യയില്‍ നിന്നുള്ള കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്നാണ് സൈനീക അധികൃതര്‍ നല്‍കുന്ന സൂചന. വിമാന റാഞ്ചലുകള്‍ പുത്തരിയല്ലെങ്കിലും ചില റാഞ്ചലുകള്‍ വല്ലാത്ത ആശങ്കയുയര്‍ത്തും. ഇത്തരമൊരു ആശങ്കയാണ് മലേഷ്യന്‍ വിമാന റാഞ്ചല്‍ ഉയര്‍ത്തുന്നത്.
വിമാന റാഞ്ചലുമായി ബന്ധപ്പെട്ട ഒട്ടേറെ അഭ്യുഹങ്ങള്‍ കാട്ടുതീ പോലെ പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദുരുഹത നീക്കേണ്ടത് ബന്ധപ്പെട്ടവരുടെ കടമതന്നെ. ദുരൂഹത നീക്കാനെടുക്കുന്ന ഓരോ നിമിഷവും കൂടുതല്‍ സംശയങ്ങളും അഭ്യൂഹങ്ങളും പരക്കുകയേയുള്ളു. പ്രത്യേകിച്ച് ഇന്ത്യയെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു റാഞ്ചല്‍ എന്ന പ്രചരണവും നടക്കുന്ന പശ്ചാത്തലത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നേ മതിയാവൂ. അതുകൊണ്ട് അന്താരാഷ്ട്ര സമൂഹമാകെ ഉണര്‍ന്നു പ്രവര്‍ത്തിച്ച് വിമാനം റാഞ്ചലിന് പിന്നിലെ സത്യാവസ്ഥ ഉടന്‍ പുറത്തുകൊണ്ടുവന്നേ മതിയാവു. ദിവസങ്ങളായി നടക്കുന്ന ഒരു വിമാന റാഞ്ചല്‍ നാടകത്തിന്റെ പര്യവസാനം കാത്തിരിക്കുകയാണ് ലോക രാഷ്ട്രങ്ങളും.

 

LIVE NEWS - ONLINE

 • 1
  2 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 2
  3 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 3
  5 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 4
  5 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 5
  5 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 6
  8 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 7
  9 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 8
  9 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

 • 9
  9 hours ago

  ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു