Thursday, November 15th, 2018

മലയാളി ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തി

ഇന്ത്യയില്‍ നിന്നുള്ള ആദ്യസംഘം ജൂലൈ 14 ന് ന്യൂഡല്‍ഹിയില്‍ നിന്ന് മദീനയില്‍ എത്തിയിരുന്നു.

Published On:Aug 3, 2018 | 9:12 am

ജിദ്ദ/മക്ക: മലയാളി ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തി. ഇന്നലെ രാവിലെ 8.30 ഓടെയാണ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനം 410 തീര്‍ഥാടകരുമായി ജിദ്ദയില്‍ ഇറങ്ങിയത്. മൂന്നുമണിക്കൂര്‍ വൈകിയാണ് വിമാനം എത്തിയത്. ഇവരെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. കോണ്‍സല്‍ അനന്ത്കുമാര്‍, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരായ ബോബി മാനാട്ട്, മാജിദ് എന്നിവരും നിരവധി സംഘടനാപ്രമുഖരും സ്വീകരിക്കാന്‍ എത്തിയിരുന്നു.
എട്ടുമാസം മാത്രം പ്രായമുള്ള ഫാത്തിമ ഷാസയാണ് ഏറ്റവും പ്രായം കുറഞ്ഞ തീര്‍ഥാടക. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സംഘം മക്കയിലേക്ക് പോയി. ഉച്ചക്ക് 12 മണിയോടെ മക്കയിലെത്തി. ഹജ്ജ് കോണ്‍സല്‍ ശാഹിദ് ആലമും മിഷന്‍ ഉദ്യോഗസ്ഥരും വിവിധ സംഘടന വളണ്ടിയര്‍മാരും സ്വീകരിക്കാന്‍ എത്തിയിരുന്നു. അസീസിയ കാറ്റഗറിയിലുള്ള ഹാജിമാര്‍ക്ക് ആറ്, ഏഴ് ബ്രാഞ്ചുകളിലാണ് താമസമൊരുക്കിയത്. ചെറുവിശ്രമത്തിന് ശേഷം ഇവര്‍ ഉംറക്കായി മസ്ജിദുല്‍ ഹറാമിലേക്ക് പോയി. ആദ്യദിവസം രണ്ടുവിമാനങ്ങളാണ് ജിദ്ദയില്‍ എത്തിയത്.
ഇന്ത്യയില്‍ നിന്നുള്ള ആദ്യസംഘം ജൂലൈ 14 ന് ന്യൂഡല്‍ഹിയില്‍ നിന്ന് മദീനയില്‍ എത്തിയിരുന്നു. രണ്ടാഴ്ചത്തെ മദീന വാസത്തിന് ശേഷം അവര്‍ മക്കയിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട്. ജിദ്ദയിലേക്കുള്ള ആദ്യ വിമാനം ചെന്നൈയില്‍ നിന്ന് ഞായറാഴ്ചയായിരുന്നു. ഇത്തവണ കൊച്ചി അടക്കം 11 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള ഹാജിമാരാണ് ജിദ്ദയില്‍ എത്തുന്നത്.

 

 

LIVE NEWS - ONLINE

  • 1
    4 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    5 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    6 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    9 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    10 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    12 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    13 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    13 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    13 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി