Thursday, July 18th, 2019

മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാര്യര്‍ ഇന്ത്യ ‘എ’ടീമില്‍

രഞ്ജി ട്രോഫിയിയിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനമാണ് ദേശീയ ടിമിലേക്ക് വഴിതുറന്നത്.

Published On:May 15, 2019 | 8:54 am

മുംബൈ: മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാര്യര്‍ ഇന്ത്യ ‘എ’ടീമില്‍. ഈ മാസം അവസാനം നടക്കുന്ന ഇന്ത്യ ശ്രീലങ്ക ‘എ’ ടീമുകളുടെ പരമ്പരകളിലേക്കാണ് മലയാളി പേസ്ബൗളറും ഇടം നേടിയത്.
അഞ്ച് ഏകദിനങ്ങള്‍ക്കും, രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ക്കുമുള്ള ടീമാണ് പ്രഖ്യാപിച്ചത്. ഇഷന്‍ കിഷനാണ് ചതുര്‍ ദിന ടീമിന്റെ ക്യാപ്റ്റന്‍. ഏകദിന ടീമിനെ പ്രിയങ്ക് പഞ്ചാലും നയിക്കും. മേയ് 25 മുതല്‍ 28 വരെ ബെല്‍ഗാവിലും, 31 മുതല്‍ ജൂണ്‍ മൂന്നു വരെ ഹുബ്ലിയിലുമാണ് ചതുര്‍ദിനങ്ങള്‍.
രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരനായി മാറിയ സന്ദീപ് വാര്യര്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു. അവസാന മൂന്നു കളിയിലേ അവസരം ലഭിച്ചുള്ളൂവെങ്കിലും രണ്ടു വിക്കറ്റ് ഉള്‍പ്പെടെ അവസരം നന്നായി ഉപയോഗിച്ചു.

LIVE NEWS - ONLINE

  • 1
    24 mins ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 2
    31 mins ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 3
    47 mins ago

    കര്‍ണടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 4
    2 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 5
    2 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 6
    2 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 7
    2 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി

  • 8
    3 hours ago

    ഫേസ് ആപ്പില്‍ താരതരംഗം

  • 9
    3 hours ago

    ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം