Saturday, July 20th, 2019

ഒടുവില്‍ മലയാളി റേഡിയോ ജോക്കികള്‍ ഗിന്നസില്‍

        അബുദാബി: ഒടുവില്‍ മലയാളികളായ റേഡിയോജോക്കിക്കള്‍ ഗിന്നസില്‍. ദുബായ് റേഡിയോ ഹിറ്റ് 96.7 എഫ്എമ്മിലെ മലയാളി അവതാരകരായ മിഥുനും, സിന്ധുവുമാണ് പറഞ്ഞ്, പറഞ്ഞ് ഗിന്നസ് ബുക്കിലേക്ക് ചേക്കേറിയത്. 77 മണിക്കൂര്‍ 11 മിനിറ്റ് നിര്‍ത്താതെ പരിപാടി അവതരിപ്പിച്ച സിംഗപ്പൂര്‍ ഹോട്ട് എഫ.എമ്മിലെ ആര്‍ജെ ജോഡികളുടെ റിക്കാര്‍ഡാണ് ദുബായില്‍ മലയാളികള്‍ തിരുത്തിക്കുറിച്ചത്. ബിബിസി സ്ഥാപിച്ച 70 മണിക്കൂര്‍ റിക്കാര്‍ഡാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഹോട്ട് എഫ്എം മറികടന്നത്. ഏറ്റവും ദൈര്‍ഘ്യമേറിയ റേഡിയോ പരിപാടി അവതരിപ്പിച്ചാണ് ഇവര്‍ ഗിന്നസ് … Continue reading "ഒടുവില്‍ മലയാളി റേഡിയോ ജോക്കികള്‍ ഗിന്നസില്‍"

Published On:Dec 9, 2013 | 12:42 pm

RJ GWR Mithun & Sindhu

 

 

 

 

അബുദാബി: ഒടുവില്‍ മലയാളികളായ റേഡിയോജോക്കിക്കള്‍ ഗിന്നസില്‍. ദുബായ് റേഡിയോ ഹിറ്റ് 96.7 എഫ്എമ്മിലെ മലയാളി അവതാരകരായ മിഥുനും, സിന്ധുവുമാണ് പറഞ്ഞ്, പറഞ്ഞ് ഗിന്നസ് ബുക്കിലേക്ക് ചേക്കേറിയത്. 77 മണിക്കൂര്‍ 11 മിനിറ്റ് നിര്‍ത്താതെ പരിപാടി അവതരിപ്പിച്ച സിംഗപ്പൂര്‍ ഹോട്ട് എഫ.എമ്മിലെ ആര്‍ജെ ജോഡികളുടെ റിക്കാര്‍ഡാണ് ദുബായില്‍ മലയാളികള്‍ തിരുത്തിക്കുറിച്ചത്. ബിബിസി സ്ഥാപിച്ച 70 മണിക്കൂര്‍ റിക്കാര്‍ഡാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഹോട്ട് എഫ്എം മറികടന്നത്. ഏറ്റവും ദൈര്‍ഘ്യമേറിയ റേഡിയോ പരിപാടി അവതരിപ്പിച്ചാണ് ഇവര്‍ ഗിന്നസ് റിക്കാര്‍ഡ് മറികടന്നത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ആരംഭിച്ച ‘ടോക്കത്തോണ്‍’ നിലവിലുള്ള 77 മണിക്കൂര്‍ പരിപാടിയെന്ന റിക്കാര്‍ഡാണ് മറികടന്നിരിക്കുന്നത്. 84 മണിക്കൂര്‍ അവതരിപ്പിച്ച് പുതിയ റിക്കാര്‍ഡ് സ്ഥാപിക്കാനൊരുങ്ങുന്ന പരിപാടി ഇന്നു പുലര്‍ച്ചെ അഞ്ചിനാണ് പൂര്‍ത്തിയായത്. ദുബായിയിലെ അല്‍ബര്‍ഷയിലെ ലുലുമാളില്‍ തയാറാക്കിയിരിക്കുന്ന പ്രത്യേക റേഡിയോ സ്റ്റേഷനില്‍ നാലു ദിവസത്തെ ഉറക്കംപോലും ഉപേക്ഷിച്ചാണ് മിഥുനും സിന്ധുവും പരിപാടി തുടര്‍ച്ചയായി അവതരിപ്പിച്ചത്. ഗിന്നസ് അധികൃതരുടെ നിര്‍ദേശാനുസരണം തയാറാക്കിയ സ്റ്റുഡിയോയിലാണ് പരിപാടി അവതരിപ്പിച്ചത്. പൊതുജന മധ്യത്തിലാകണം സ്റ്റുഡിയോ എന്ന നിബന്ധനയുള്ളതിനാല്‍ അബര്‍ഷയിലെ ലുലുമാളിലാണ് സ്റ്റുഡിയോ തയാറാക്കിയത്. ഒരു മണിക്കൂര്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ അഞ്ചുമിനിറ്റ് വിശ്രമിക്കാന്‍ അനുവാദമുണ്ട് വിശ്രമ സമയത്തല്ലാതെ സ്റ്റുഡിയോവിട്ട് പുറത്തുപോകാനാവില്ല.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    3 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    3 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    3 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    4 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    5 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    5 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും