Sunday, July 21st, 2019

ടി പി വധത്തില്‍ പിടിയിലായവര്‍ക്ക് കൊലയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും : പിണറായി

തിരു: റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട സംഭവത്തില്‍ പോലീസ് പിടികൂടിയ പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കുമെന്ന് സി പി എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമായി ആരെങ്കിലും പ്രതികരിച്ചാല്‍ ഉചിതമായ തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നും പിണറായി പറഞ്ഞു. കൊലപാതകത്തില്‍ ഉള്‍പ്പെട്ട കൊടിസുനിയെന്നു പറയുന്ന വ്യക്തിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. കൊലപാതകത്തിനു ശേഷം പാര്‍ട്ടി നടത്തിയ പരിശോധനയില്‍ … Continue reading "ടി പി വധത്തില്‍ പിടിയിലായവര്‍ക്ക് കൊലയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും : പിണറായി"

Published On:May 18, 2012 | 10:58 am

തിരു: റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട സംഭവത്തില്‍ പോലീസ് പിടികൂടിയ പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കുമെന്ന് സി പി എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി ഇക്കാര്യം അറിയിച്ചത്.

പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമായി ആരെങ്കിലും പ്രതികരിച്ചാല്‍ ഉചിതമായ തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നും പിണറായി പറഞ്ഞു. കൊലപാതകത്തില്‍ ഉള്‍പ്പെട്ട കൊടിസുനിയെന്നു പറയുന്ന വ്യക്തിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. കൊലപാതകത്തിനു ശേഷം പാര്‍ട്ടി നടത്തിയ പരിശോധനയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വധത്തില്‍ പങ്കെടുത്തതായി തെളിഞ്ഞിട്ടില്ല. സര്‍ക്കാര്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടു പോകുന്നത്. നേരത്തെ ശരിയായ ദിശയില്‍ മുന്നോട്ടു പോയ അന്വേഷണം ഇപ്പോള്‍ വഴിതെറ്റുകയാണെന്നും പിണറായി ആരോപിച്ചു.

കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സിക്രട്ടറിയെ പിടിച്ചുകൊണ്ടുപോയി പാര്‍ട്ടി നേതാക്കളുടെ പേരുപറയാന്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പിണറായി പറഞ്ഞു. ചില മാധ്യമപ്രവര്‍ത്തകരും പോലീസ് ഉന്നതരും ചേര്‍ന്ന് സി പി എമ്മിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും പിണറായി ആരോപിച്ചു. കിട്ടിയ അവസരം ഉപയോഗിച്ച് വടകരയില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ മുല്ലപ്പള്ളി ശ്രമിക്കുകയാണ്. ചന്ദ്രശേഖരന്റെ വധത്തിനു പിന്നില്‍ സിപിഎം സംസ്ഥാന നേതാക്കള്‍ക്കും പങ്കുണ്ടെന്ന തരത്തില്‍ ഭാര്യ രമ നടത്തിയ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുടെ വികാരം മാത്രമായി കണ്ടാല്‍ മതിയെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു പിണറായിയുടെ മറുപടി. അന്വേഷണസംഘത്തില്‍ ഭിന്നതയുണ്ടെന്നും പിണറായി പറഞ്ഞു. സിപിഎം നേതാക്കളെ അറസ്റ്റു ചെയ്യാന്‍ വിസമ്മതിച്ച അന്വേഷമ ഉദ്യോഗസ്ഥനെ സ്ഥാനത്തു നിന്ന് നീക്കിയെന്നും പിണറായി ആരോപിച്ചു.

LIVE NEWS - ONLINE

 • 1
  2 hours ago

  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

 • 2
  7 hours ago

  ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

 • 3
  8 hours ago

  എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

 • 4
  10 hours ago

  കനത്ത മഴ: ഒരു മരണംകൂടി

 • 5
  11 hours ago

  കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

 • 6
  22 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 7
  1 day ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 8
  1 day ago

  ഷീല ദീക്ഷിത് അന്തരിച്ചു

 • 9
  1 day ago

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു