Friday, September 21st, 2018

സിപിഎമ്മിനെ ഞെട്ടിച്ച് വി എസ് ടി പി ചന്ദ്രശേഖരന്റെ വീട്ടിലേക്ക്

കോഴിക്കോട്: പ്രതിരോധത്തില്‍ പെട്ടുഴലുന്ന സംസ്ഥാന സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് വി എസ് അച്യുതാനന്ദന്‍ കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ വീട്ടിലേക്ക്. പുറത്തു കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് ഒന്നും പ്രതികരിക്കാതെയാണ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വി എസ് ചന്ദ്രശേഖരന്റെ വീട്ടിലേക്ക് പോയത്. ഉച്ചയ്ക്ക് 12.15 ഓടെയാണ് വി.എസ് ടി.പിയുടെ വീട്ടിലെത്തിയത്. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ നിന്നും 11.15 ഓടെയാണ് വി.എസ് ഒഞ്ചിയത്തേക്ക് തിരിച്ചത്. വി.എസ് സന്ദര്‍ശിക്കുമെന്ന വിവരം അറിഞ്ഞ് വന്‍ജനക്കൂട്ടമാണ് ഒഞ്ചിയത്തെ ചന്ദ്രശേഖരന്റെ വീട്ടിലെത്തിയത്. … Continue reading "സിപിഎമ്മിനെ ഞെട്ടിച്ച് വി എസ് ടി പി ചന്ദ്രശേഖരന്റെ വീട്ടിലേക്ക്"

Published On:Jun 2, 2012 | 5:35 am

കോഴിക്കോട്: പ്രതിരോധത്തില്‍ പെട്ടുഴലുന്ന സംസ്ഥാന സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് വി എസ് അച്യുതാനന്ദന്‍ കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ വീട്ടിലേക്ക്. പുറത്തു കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് ഒന്നും പ്രതികരിക്കാതെയാണ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വി എസ് ചന്ദ്രശേഖരന്റെ വീട്ടിലേക്ക് പോയത്. ഉച്ചയ്ക്ക് 12.15 ഓടെയാണ് വി.എസ് ടി.പിയുടെ വീട്ടിലെത്തിയത്. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ നിന്നും 11.15 ഓടെയാണ് വി.എസ് ഒഞ്ചിയത്തേക്ക് തിരിച്ചത്.
വി.എസ് സന്ദര്‍ശിക്കുമെന്ന വിവരം അറിഞ്ഞ് വന്‍ജനക്കൂട്ടമാണ് ഒഞ്ചിയത്തെ ചന്ദ്രശേഖരന്റെ വീട്ടിലെത്തിയത്. മുദ്രാവാക്യം വിളികളോടെയാണ് ജനക്കൂട്ടം വി.എസിന് സ്വീകരണം നല്‍കിയത്. വി.എസ് ധീരനായ കമ്മ്യൂണിസ്റ്റാണ്. നിങ്ങള്‍ ഒറ്റക്കല്ല, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജനങ്ങളില്‍ നിന്നുയരുന്നത്.
ടി.പിയുടെ ഭാര്യ രമയെയും മാതാവിനെയും വി.എസ് ആശ്വസിപ്പിച്ചു. പിന്നീട് അടച്ചിട്ട മുറിയില്‍ രമയുമായി വി.എസ് കൂടിക്കാഴ്ച നടത്തി. ആര്‍.എം.പിയുടെ ഒഞ്ചിയം ഏരിയ സെക്രട്ടറി എന്‍. വേണു, ടി.പിയുടെ ഭാര്യാപിതാവ് കെ.കെ മാധവന്‍, ടി.പിയുടെ മകന്‍ അഭിനന്ദ് എന്നിവര്‍ മാത്രമാണ് ഈ സമയം രമയെ കൂടാതെ മുറിയിലുണ്ടായിരുന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയ വി.എസ് ടി.പി ചന്ദ്രശേഖരനെ സംസ്‌കരിച്ച സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തി.സന്ദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് ഒന്നും സംസാരിക്കാന്‍ വി.എസ് തയ്യാറായില്ല.
മാധ്യമപ്രവര്‍ത്തകര്‍ക്കോ സിപിഎം നേതാക്കള്‍ക്കോ ഇതേകുറിച്ച് ഒരു സൂചനയും നല്‍കാതെയാണ് വി എസിന്റെ അപ്രതീക്ഷിത യാത്ര. വി എസ് വരുന്നതറിഞ്ഞ് സ്ത്രീകളടക്കമുള്ള നൂറുകണക്കിന് ആര്‍ എം പി പ്രവര്‍ത്തകരും നാട്ടുകാരും ചന്ദ്രശേഖരന്റെ വീട്ടിലെത്തിയിരുന്നു.

ഉച്ചയോടെ ചന്ദ്രശേഖരന്റെ വീട്ടിലെത്തിയ വി എസിനെ വന്‍ മുദ്രാവാക്യങ്ങളോടെയാണ് ജനക്കൂട്ടം വരവേറ്റത്. കാലം സാക്ഷി ചരിത്രം സാക്ഷി… എന്നീ മുദ്രാവാക്യങ്ങളായിരുന്നു മുഴങ്ങിയത്. വീടിന് നൂറ് മീറ്റര്‍ അകലെ വാഹനം നിര്‍ത്തി നടന്നാണ് വി എസ് ചന്ദ്രശേഖരന്റെ വീട്ടില്‍ എത്തിയത്. ചന്ദ്രശേഖരന്റെ ഭാര്യ രമ, മകന്‍ അഭിനന്ദ്, രമയുടെ പിതാവും സി പി എം നേതാവുമായ കെ കെ മാധവന്‍, ആര്‍ എം പി നേതാവ് എന്‍ വേണു എന്നിവര്‍ ചേര്‍ന്ന് വി എസിനെ സ്വീകരിച്ചു. പിന്നീട് അടച്ചിട്ട മുറിയില്‍ ഇവരെല്ലാവരും ചേര്‍ന്ന് വി എസുമായി സ്വകാര്യ ചര്‍ച്ച നടത്തി. ചര്‍ച്ചക്ക് ശേഷം പുറത്തെത്തിയ വി എസ് ചന്ദ്രശേഖരനെ സംസ്‌ക്കരിച്ച സ്ഥലത്തെത്തി പുഷ്പാര്‍ച്ച നടത്തി.

നേരത്തെ ആര്‍ എം പി നേതാവ് വേണു അടക്കമുള്ളവര്‍ തിരുവനന്തപുരത്തെത്തി വി എസിനെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ആര്‍ എം പിക്ക് വി എസ് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമാണോ വി എസിന്റെ ഒഞ്ചിയം സന്ദര്‍ശനമെന്നത് വരും നാളുകളില്‍ കാത്തിരുന്ന് കാണേണ്ടി വരും. നിരവധി സിപിഎം പ്രാദേശിക നേതാക്കള്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും പിന്നീട് തങ്ങള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നുവെന്നാണ് പുറത്തു വെളിപ്പെടുത്തിയത്. അതേസമയം വി എസിന്റെ സന്ദര്‍ശനം ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്ന് രാഷ്ട്രീയവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന തരത്തില്‍ പരോക്ഷ സൂചനയുമായി വി എസ് പലതവണ രംഗത്തെത്തിയതും ആര്‍ എം പി നേതാക്കളുമായി അദ്ദേഹം പുലര്‍ത്തുന്ന ബന്ധവും പല സൂചനകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഇവര്‍ കണക്കു കൂട്ടുന്നു. കൂടാതെ കോഴിക്കോട് ജില്ലയില്‍ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള നേരിട്ട് പങ്കെടുക്കുന്ന മേഖലാ വിശദീകരണ യോഗം നടക്കുന്ന ദിവസം തന്നെ വി എസ് ടി പി ചന്ദ്രശേഖരന്റെ വീട്ടിലെത്തിയത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കരുതപ്പെടുന്നു. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം നിരവധി സിപിഎം നേതാക്കള്‍ പാര്‍ട്ടിയുമായി അകന്ന സാഹചര്യത്തിലാണ് സിപിഎം വിശദീകരണ യോഗങ്ങള്‍ വിളിച്ചിരിക്കുന്നത്. ഇവരെ ഒപ്പം നിര്‍ത്താന്‍ ഔദ്യോഗിക നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് ആര്‍ എം പിക്ക് ശക്തി പകര്‍ന്നുകൊണ്ട് വി എസ് ഒഞ്ചിയത്തെത്തുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രതിരോധത്തില്‍ പെട്ടുഴലുന്ന സമയത്ത് വി എസിന്റെ പുതിയ നീക്കം സംസ്ഥാനത്തെ സിപിഎം രാഷ്ട്രീയത്തില്‍ ഇതുവരെ കാണാത്ത കൊടുങ്കാറ്റുകള്‍ ഉയര്‍ത്തുമെന്നുറപ്പാണ്. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഇന്നലെ തന്നെയെത്തിയ വി എസിന്റെ നീക്കം സിപിഎം നേതാക്കള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ മുന്‍കൂട്ടി മനസ്സിലാക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അതേസമയം ഇന്ന് രാവിലെ പിണറായിയും രാമചന്ദ്രന്‍ പിള്ളയും വി എസിനെ സന്ദര്‍ശിച്ചത് ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടയണമെന്ന ലക്ഷ്യത്തോടെയാണെന്നും സൂചനയുണ്ട്.

അതേസമയം പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി എസ് കൊല്ലപ്പെട്ട ഒരാളുടെ വീട് സന്ദര്‍ശിക്കുന്നതില്‍ അപാകതയില്ലെന്നാണ് സിപിഎം നേതാക്കള്‍ നടത്തുന്ന പ്രതികരണം. അച്ചടക്കലംഘനമാകുമെന്നതിനാല്‍ പ്രമുഖ നേതാക്കള്‍ വിഎസിന്റെ സന്ദര്‍ശനത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

LIVE NEWS - ONLINE

  • 1
    13 mins ago

    പെട്രോളിന് ഇന്നും വില കൂടി

  • 2
    35 mins ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 3
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 4
    15 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 5
    17 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 6
    20 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 7
    20 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 8
    21 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 9
    22 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍