Monday, January 21st, 2019

ഫസല്‍ വധം : റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി : ഫസല്‍ വധക്കേസില്‍ മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പങ്ക് അന്വേഷിക്കണമെന്ന ഹരജിയില്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം. കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ മറിയു നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. ഫസലിന്റെ വധത്തിനു പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് കോടിയേരി പറഞ്ഞിരുന്നതെന്നും കേസില്‍ സിപിഎം നേതാക്കള്‍ പ്രതികളായതോടെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും മറിയുമിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ കേസ് അന്വേണം … Continue reading "ഫസല്‍ വധം : റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം"

Published On:Jun 6, 2012 | 6:25 am

കൊച്ചി : ഫസല്‍ വധക്കേസില്‍ മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പങ്ക് അന്വേഷിക്കണമെന്ന ഹരജിയില്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം. കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ മറിയു നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. ഫസലിന്റെ വധത്തിനു പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് കോടിയേരി പറഞ്ഞിരുന്നതെന്നും കേസില്‍ സിപിഎം നേതാക്കള്‍ പ്രതികളായതോടെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും മറിയുമിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ കേസ് അന്വേണം സുഗമമായി നടക്കുന്നുണ്ടെന്ന് സി ബി ഐ കോടതിയെ അറിയിച്ചു.

അതിനിടെ ഫസല്‍ വധക്കേസില്‍ ഗൂഢാലോചന തെളിഞ്ഞാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാറും കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ പ്രതികളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചതിരിഞ്ഞ് പരിഗണിക്കുന്നുണ്ട്.
2006 ഒക്‌ടോബര്‍ 22ന് പുലര്‍ച്ചെയാണ് തേജസ് ദിനപത്രം ഏജന്റായ തലശ്ശേരി മാടപ്പീടികയില്‍ ഫസല്‍ കൊല്ലപ്പെട്ടത്. സിപിഎം വിട്ട് എന്‍ ഡി എഫിലേക്ക് മാറിയ വിരോധത്തിന് ഫസലിനെ സിപിഎം പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി വധിച്ചുവെന്നാണ് സിബിഐയുടെ ആരോപണം.

LIVE NEWS - ONLINE

  • 1
    15 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 2
    29 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 3
    1 hour ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 4
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 5
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 6
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 7
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 8
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 9
    1 day ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം