Thursday, April 25th, 2019

ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും: മന്ത്രി കൊടിക്കുന്നില്‍

കൊല്ലം: ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഡിസ്‌പെന്‍സറി സ്ഥാപിക്കുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലൈറ്റ് ബോയ്‌സ് മുതല്‍ സൂപ്പര്‍താരങ്ങള്‍ വരെയുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഡിസ്‌പെന്‍സറി സേവനത്തിന് പുറമെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളിലക്ക് വരെ സൗജന്യ ചികിത്സ ലഭ്യമാക്കുവാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നടന്‍ കൊട്ടാരക്കര ശ്രീധരന്‍നായരുടെ 27-ാമത് ചരമദിനത്തിന്റെ ഭാഗമായി കൊട്ടാരക്കര ശ്രീധരന്‍നായര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം … Continue reading "ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും: മന്ത്രി കൊടിക്കുന്നില്‍"

Published On:Oct 21, 2013 | 12:40 pm

കൊല്ലം: ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഡിസ്‌പെന്‍സറി സ്ഥാപിക്കുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലൈറ്റ് ബോയ്‌സ് മുതല്‍ സൂപ്പര്‍താരങ്ങള്‍ വരെയുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഡിസ്‌പെന്‍സറി സേവനത്തിന് പുറമെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളിലക്ക് വരെ സൗജന്യ ചികിത്സ ലഭ്യമാക്കുവാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നടന്‍ കൊട്ടാരക്കര ശ്രീധരന്‍നായരുടെ 27-ാമത് ചരമദിനത്തിന്റെ ഭാഗമായി കൊട്ടാരക്കര ശ്രീധരന്‍നായര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മടവൂര്‍ വാസുദേവന്‍ നായര്‍, ജി.കെ. പിള്ള, ജയരാജ് വാര്യന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.ആര്‍. രമേശ്, ഉണ്ണികൃഷ്ണന്‍ മേനോന്‍, ചിറയത്ത് അജിത്കുമാര്‍, സൈനുലാബ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

  • 1
    9 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    10 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    13 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    15 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    19 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം