Wednesday, November 21st, 2018

ആത്മഹത്യ ചെയ്ത അധ്യാപകന്റെ ഭാര്യയെ മാനേജ്‌മെന്റ് തൂപ്പുകാരിയാക്കി

കോടതി കയറിയപ്പോള്‍ തൂപ്പുകാരി അധ്യാപികയായി

Published On:Sep 14, 2018 | 11:48 am

മലപ്പുറം: മാനേജ്‌മെന്റിന്റെ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അധ്യാപകന്റെ ഭാര്യയെ അതേ സ്‌കൂളില്‍ തൂപ്പുകാരിയില്‍ നിന്നും അധ്യാപികയാക്കി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. തിരൂരങ്ങാടി മുന്നിയുര്‍ എം.എച്.എസ്.എസ് സ്‌കൂളിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്‌കുളിലെ പ്യൂണിനെ മര്‍ദ്ദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനീഷ് എന്ന അധ്യാപകന്റെ ഭാര്യയെയാണ് അധ്യാപികയായി അതേ സ്‌കൂളില്‍ സര്‍ക്കാര്‍ നിയോഗിച്ചത്.
നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായതിനെ തുടര്‍ന്ന് അനീഷിന്റെ ഭാര്യ ഷൈനിയെ സ്‌കൂളിലെ താത്കാലിക തൂപ്പുകാരിയായിട്ടായിരുന്നു സ്‌കൂള്‍ നിയമിച്ചത്. പിന്നീട് അനീഷിന്റെ ഒഴിവിലേക്ക് മറ്റൊരാളെ നിയമിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഷൈനി സര്‍ക്കാറിന് പരാതി നല്‍കിയതോടെ കേസ് ഹൈക്കോടതിയില്‍ എത്തുകയും ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
2014 സെപ്തംബര്‍ രണ്ടിനായിരുന്നു അനീഷ് ആത്മഹത്യചെയ്തത്. മാനസിക പീഡനങ്ങള്‍ അതിരുകടന്നപ്പോഴാണ് ആത്മഹത്യ. സംഭവം നടന്ന ലോഡ്ജ് മുറിയില്‍ രക്തം കൊണ്ട് മുസ്ലിം ലീഗ് നേതാവും സ്‌കൂള്‍ മാനേജറുമായ സൈതലവിയുടെ പേര് എഴുതിവെച്ചതിനു ശേഷമായിരുന്നു അനീഷ് ആത്മഹത്യ ചെയ്തത്. കേസിനെ സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലായിരുന്നു ഷൈനിയെ തൂപ്പുകാരിയാക്കി അനീഷിന് പകരം പുതിയ അധ്യാപകനെ നിയമിച്ചതും തൂപ്പുകാരി അധ്യാപികയായതും.

 

 

LIVE NEWS - ONLINE

  • 1
    4 hours ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    6 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    7 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    10 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    13 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    14 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    14 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    14 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    15 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി