Friday, January 18th, 2019

മുഖ്യമന്ത്രിയെ തടയാന്‍ ശ്രമം; പോലീസും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി

മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മലപ്പുറത്ത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് സംഘര്‍ഷം. ഇന്ന് രാവിലെ മലപ്പുറം താനൂരിലെ ശോഭാ പറമ്പിലാണ് സംഭവം. താനൂരില്‍ ഗവണ്‍മെന്റ് കോളേജിന്റെ ഉദ്ഘാടനത്തിനെത്തുന്ന മുഖ്യമന്ത്രിയെ തടയാനാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചത്. രാവിലെ ഇവരുടെ പ്രകടനം പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസ് തടഞ്ഞ ഭാഗത്ത് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. അതിനു മുന്‍പ് മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കാനെത്തിയ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ തടയാനെത്തിയവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. പോലീസെത്തി ഇരുകൂട്ടരെയും വിരട്ടിയോടിച്ചാണ് … Continue reading "മുഖ്യമന്ത്രിയെ തടയാന്‍ ശ്രമം; പോലീസും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി"

Published On:Aug 23, 2013 | 10:23 am

മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മലപ്പുറത്ത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് സംഘര്‍ഷം. ഇന്ന് രാവിലെ മലപ്പുറം താനൂരിലെ ശോഭാ പറമ്പിലാണ് സംഭവം. താനൂരില്‍ ഗവണ്‍മെന്റ് കോളേജിന്റെ ഉദ്ഘാടനത്തിനെത്തുന്ന മുഖ്യമന്ത്രിയെ തടയാനാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചത്. രാവിലെ ഇവരുടെ പ്രകടനം പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസ് തടഞ്ഞ ഭാഗത്ത് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. അതിനു മുന്‍പ് മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കാനെത്തിയ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ തടയാനെത്തിയവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. പോലീസെത്തി ഇരുകൂട്ടരെയും വിരട്ടിയോടിച്ചാണ് സ്ഥിതി ശാന്തമാക്കിയത്. ഇതിനിടെ സി പി എം പ്രവര്‍ത്തരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
നേരത്തെ സെക്രട്ടേറിയറ്റ് ഉപരോധസമരം പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സി പി എമ്മിന്റെ വിശദീകരണയോഗങ്ങളില്‍ മുഖ്യമന്ത്രിക്കെതിരായ സമരം തുടരുമെന്നും ജനസമ്പര്‍ക്ക പരിപാടിയുള്‍പ്പെടെയുള്ളവ തടയുമെന്നും സംസ്ഥാന സിക്രട്ടറി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ പറഞ്ഞിരുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

  • 2
    10 hours ago

    രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

  • 3
    11 hours ago

    സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

  • 4
    12 hours ago

    അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

  • 5
    14 hours ago

    പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

  • 6
    15 hours ago

    കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

  • 7
    16 hours ago

    ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

  • 8
    16 hours ago

    ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

  • 9
    18 hours ago

    രഞ്ജി ട്രോഫി…