Thursday, April 25th, 2019

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു

      മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) പടര്‍ന്ന് പിടിക്കുന്നു. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് മഞ്ഞപ്പിത്തം പടരാന്‍ കാരണം. കഴിഞ്ഞവര്‍ഷം ഫിബ്രവരിയില്‍ 195 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഈ ഫിബ്രവരിയില്‍ 111 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. വെളിയങ്കോട് കഴിഞ്ഞആഴ്ച ഒമ്പതുപേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. പരപ്പനങ്ങാടി, തിരൂരങ്ങാടി ഭാഗങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാറഞ്ചേരി പുത്തന്‍പള്ളി, വടക്കേകാട് എന്നിവിടങ്ങളില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ ചികിത്സ തേടി. മഞ്ഞപ്പിത്തം പടര്‍ന്ന സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. … Continue reading "മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു"

Published On:Mar 4, 2014 | 12:12 pm

Malappuram Map Full

 

 

 
മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) പടര്‍ന്ന് പിടിക്കുന്നു. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് മഞ്ഞപ്പിത്തം പടരാന്‍ കാരണം. കഴിഞ്ഞവര്‍ഷം ഫിബ്രവരിയില്‍ 195 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഈ ഫിബ്രവരിയില്‍ 111 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു.
വെളിയങ്കോട് കഴിഞ്ഞആഴ്ച ഒമ്പതുപേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. പരപ്പനങ്ങാടി, തിരൂരങ്ങാടി ഭാഗങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മാറഞ്ചേരി പുത്തന്‍പള്ളി, വടക്കേകാട് എന്നിവിടങ്ങളില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ ചികിത്സ തേടി. മഞ്ഞപ്പിത്തം പടര്‍ന്ന സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. മാറഞ്ചേരിയിലെയും വെളിയങ്കോട്ടെയും മഞ്ഞപ്പിത്തബാധിത പ്രദേശങ്ങള്‍ ജില്ലാ ആരോഗ്യസംഘം സന്ദര്‍ശിച്ചു. പ്രദേശത്തെ കിണറുകളെല്ലാം സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്തു. ഗൃഹസമ്പര്‍ക്ക പരിപാടിയിലൂടെ ബോധവത്കരണം നടത്തി. ഫീവര്‍ സര്‍വെലന്‍സും ലഘുലേഖവിതരണവും നടത്തി. കൂടുതല്‍ പരിശോധനകള്‍ക്കായി പ്രദേശത്തെ ജലസാമ്പിളുകള്‍ ശേഖരിച്ച് പബ്ലിക്‌ഹെല്‍ത്ത് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും നാളെ മാറഞ്ചേരി ചാത്തോതയില്‍പടിയില്‍ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
വെളിയങ്കോട് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയിട്ടുണ്ട്. ജലസാമ്പിള്‍ ശേഖരിച്ച് തൃശ്ശൂര്‍ വാട്ടര്‍ അതോറിറ്റി ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഗൃഹസമ്പര്‍ക്ക പരിപാടിയും ആരോഗ്യ വിദ്യാഭ്യാസ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. ഡെ. ഡി.എം.ഒ ഡോ. നൂനാ മര്‍ജ, ടെക്‌നിക്കല്‍ അസി. എം. വേലായുധന്‍, ആരോഗ്യ പ്രവര്‍ത്തകരായ ശ്രീജ നോബിള്‍, എം. പ്രഭാകരന്‍, കെ.പി. രാജേഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
മഞ്ഞപ്പിത്തം തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക എന്നതാണ്. അഞ്ചുമിനിറ്റ് മുതല്‍ 20 മിനിറ്റുവരെ തിളപ്പിച്ച വെള്ളമാണ് കുടിക്കാന്‍ ഉപയോഗിക്കേണ്ടത്. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് കുടിക്കുന്നത് പച്ചവെള്ളം കുടിക്കുന്നതിന് തുല്യമാണ്. ബാക്ടീരിയയും വൈറസും കൂടുതല്‍ വളരാനുള്ള സൗകര്യം ഇതിലുണ്ട്.
വഴിയോരങ്ങളിലെ കടകളില്‍നിന്ന് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം.
വിദ്യാര്‍ഥികള്‍ പുറമെനിന്ന് ഐസുകളും മറ്റും വാങ്ങി തിന്നുന്നത് ഒഴിവാക്കണം. കല്യാണ വീടുകളിലും മറ്റു ആഘോഷ പരിപാടികളിലും പാനീയങ്ങള്‍ നല്‍കുമ്പോള്‍ ഐസിട്ട് തണുപ്പിച്ചത് നല്‍കാതിരിക്കുക. പുറത്തുപോകുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം കൈയില്‍ കരുതാന്‍ മറക്കരുത്. കിണര്‍ വെള്ളം ക്ലോറിനേഷന്‍ നടത്തി ശുദ്ധീകരിക്കണം. ആയിരം ലിറ്റര്‍ വെള്ളത്തില്‍ രണ്ടരഗ്രാം ബ്ലീച്ചിങ്പൗഡര്‍ എന്നതോതിലാണ് ഉപയോഗിക്കേണ്ടത്. പൗഡര്‍ വെള്ളത്തില്‍ കലക്കിയശേഷം അതിന്റെ തെളിവെള്ളംമാത്രം ശേഖരിച്ച് ബക്കറ്റിലാക്കി കിണറിലേക്ക് താഴ്ത്തണം. സാധാരണനിലയില്‍ രാത്രിയില്‍ ബ്ലീച്ച് ചെയ്തശേഷം രാവിലെ വെള്ളം ഉപയോഗിക്കുകയാണ് നല്ലത്. ഇത്ശരിയായ അളവിലും രീതിയിലും ചെയ്തില്ലെങ്കില്‍ ഫലമില്ലാതെ പോകും.

LIVE NEWS - ONLINE

 • 1
  6 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 2
  7 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 3
  8 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 4
  11 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 5
  13 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 6
  15 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 7
  15 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 8
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 9
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍