Friday, January 18th, 2019

മലപ്പുറം ജില്ലയില്‍ 295 ആദിവാസി ഊരുകള്‍ തകര്‍ന്നു

മലപ്പുറം: ജില്ലയില്‍ പ്രളയ ദുരന്തത്തല്‍ 295 ആദിവാസി ഊരുകള്‍ തകര്‍ന്നു. ഊര്‍ങ്ങാട്ടിരി, ചാലിയാര്‍, പോത്തുകല്ല്, എടവണ്ണ, കരുവാരക്കുണ്ട് പഞ്ചായത്തുകളില്‍ നാശംവിതച്ച പേമാരിയിലും ഉരുള്‍പൊട്ടലിലും 11 വീട് പൂര്‍ണമായും 600 വീട് ഭാഗികമായും തകര്‍ന്നു. വെറ്റിലപ്പാറ വില്ലേജില്‍ അഞ്ചും ആഢ്യന്‍പാറയില്‍ ആറും വീടുകളുമാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. നെല്ലിയായി കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴ് പേര്‍ മരിച്ചു. 1541 പേരെയാണ് 20 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചത്. 800 പേരെ താമസിപ്പിച്ച ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറ ഗവ. ഹൈസ്‌കൂളാണ് മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ … Continue reading "മലപ്പുറം ജില്ലയില്‍ 295 ആദിവാസി ഊരുകള്‍ തകര്‍ന്നു"

Published On:Aug 21, 2018 | 8:08 am

മലപ്പുറം: ജില്ലയില്‍ പ്രളയ ദുരന്തത്തല്‍ 295 ആദിവാസി ഊരുകള്‍ തകര്‍ന്നു. ഊര്‍ങ്ങാട്ടിരി, ചാലിയാര്‍, പോത്തുകല്ല്, എടവണ്ണ, കരുവാരക്കുണ്ട് പഞ്ചായത്തുകളില്‍ നാശംവിതച്ച പേമാരിയിലും ഉരുള്‍പൊട്ടലിലും 11 വീട് പൂര്‍ണമായും 600 വീട് ഭാഗികമായും തകര്‍ന്നു. വെറ്റിലപ്പാറ വില്ലേജില്‍ അഞ്ചും ആഢ്യന്‍പാറയില്‍ ആറും വീടുകളുമാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. നെല്ലിയായി കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴ് പേര്‍ മരിച്ചു. 1541 പേരെയാണ് 20 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചത്. 800 പേരെ താമസിപ്പിച്ച ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറ ഗവ. ഹൈസ്‌കൂളാണ് മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പ്. ഓടക്കയം, നെല്ലിയായി, കുരീരി, ആലാപ്പാറ ഊരുകളിലെ മുതുവ, പണിയ വിഭാഗത്തില്‍പ്പെട്ട 140 കുടുംബങ്ങളിലെ 448 പേരാണ് ഈ ക്യാമ്പില്‍ അഭയംതേടിയത്. തൊട്ടടുത്തുള്ള ഹോളിക്രോസ് കോണ്‍വെന്റ് സ്‌കൂളില്‍ 14 കുടുംബങ്ങളിലെ 33 പേരെയും കക്കാടംപൊയിലില്‍ 19 കുടുംബങ്ങളിലെ 66 പേരെയും താമസിപ്പിച്ചു. എടവണ്ണ പഞ്ചായത്തിലെ മുണ്ടേങ്ങര ക്യാമ്പില്‍ 13 കുടുംബങ്ങളിലെ 24 പേരുണ്ട്. പുള്ളിപ്പാടം ജിഎച്ച്എസ്എസില്‍ 12 കുടുംബങ്ങളിലെ 28 പേരും വീട്ടിക്കുത്ത് റൂബി ചര്‍ച്ചില്‍ 63 പേരും വാടംകോളനിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ 57 കുടുംബങ്ങളിലെ 213 പേരെയും സുരക്ഷിതമായി താമസിപ്പിച്ചു. ചാലിയാര്‍ പഞ്ചായത്തില്‍ മതില്‍മൂല, നായ്ക്കല്‍ചോല കോളനികളില്‍നിന്നുള്ള 174 പേരെ എരഞ്ഞിമങ്ങാട് യത്തീംഖാനയിലാണ് താമസിപ്പിച്ചത്. വെറ്റിലക്കൊല്ലിയിലുള്ളവരെ മൂലേപ്പാടം ക്യാമ്പിലാണ് താമസിപ്പിച്ചത്. ഇവിടെ 26 കുടുംബങ്ങളിലെ 61 പേരുണ്ട്. ജിഎല്‍പിഎസ് വാളാംകുണ്ടില്‍ 54 പേരെയും എരഞ്ഞിമങ്ങാട് ജിഎല്‍പിഎസില്‍ 63 പേരെയും ഇടിവണ്ണയിലെ ക്യാമ്പില്‍ 46 പേരെയും താമസിപ്പിച്ചു. പൂതാനത്തെ ക്യാമ്പില്‍ 15 കുടുംബങ്ങളിലെ 57 പേരുണ്ട്. കരുവാരക്കുണ്ട് നളന്ദ കോളേജില്‍ 78 പേരയാണ് താമസിപ്പിച്ചത്. കാളികാവ് അടക്കാക്കുണ്ട് ജിഎല്‍പി സ്‌കൂളില്‍ 19 പേരുണ്ട്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 2
    3 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 3
    4 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 4
    4 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 5
    5 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 6
    5 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 7
    5 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

  • 8
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല

  • 9
    6 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല