Saturday, September 22nd, 2018

മലനാട് മലബാര്‍ ടൂറിസത്തെ വരവേല്‍ക്കാം

വിനോദ സഞ്ചാര മേഖലയില്‍ വര്‍ഷങ്ങളായി ഉത്തരമലബാര്‍ നേരിടുന്ന അവഗണനക്ക് പരിഹാരമായി മലനാട് ടൂറിസം പദ്ധതി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ പ്രകൃതിസംരംഭം ദൈവത്തിന്റെ സ്വന്തം നാടിന് മുതല്‍കൂട്ടാവും. ഇരുജില്ലകളുടെ പലഭാഗത്തും പൈതൃക പ്രാധാന്യമുള്ള ധാരാളം ശേഷിപ്പുണ്ട്. ഇവ നവീകരിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. 300 കോടി രൂപയാണ് മുതല്‍മുടക്കാനുദ്ദേശിക്കുന്നത്. ആദ്യഘട്ടമായി പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ട് ജെട്ടികള്‍, പുഴയോര നടപ്പാത എന്നിവ നിര്‍മ്മിക്കുന്നുണ്ട്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വളപട്ടണം, കുപ്പം, പെരുമ്പ, അഞ്ചരക്കണ്ടി, മാഹി, … Continue reading "മലനാട് മലബാര്‍ ടൂറിസത്തെ വരവേല്‍ക്കാം"

Published On:Jul 2, 2018 | 2:35 pm

വിനോദ സഞ്ചാര മേഖലയില്‍ വര്‍ഷങ്ങളായി ഉത്തരമലബാര്‍ നേരിടുന്ന അവഗണനക്ക് പരിഹാരമായി മലനാട് ടൂറിസം പദ്ധതി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ പ്രകൃതിസംരംഭം ദൈവത്തിന്റെ സ്വന്തം നാടിന് മുതല്‍കൂട്ടാവും.
ഇരുജില്ലകളുടെ പലഭാഗത്തും പൈതൃക പ്രാധാന്യമുള്ള ധാരാളം ശേഷിപ്പുണ്ട്. ഇവ നവീകരിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. 300 കോടി രൂപയാണ് മുതല്‍മുടക്കാനുദ്ദേശിക്കുന്നത്. ആദ്യഘട്ടമായി പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ട് ജെട്ടികള്‍, പുഴയോര നടപ്പാത എന്നിവ നിര്‍മ്മിക്കുന്നുണ്ട്.
കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വളപട്ടണം, കുപ്പം, പെരുമ്പ, അഞ്ചരക്കണ്ടി, മാഹി, തലശ്ശേരി, നീലേശ്വരം, തേജസ്വിനി, ചന്ദ്രഗിരി പുഴകള്‍, വലിയപറമ്പ് കായല്‍ എന്നീ ജലാശയങ്ങളും ഇവിടങ്ങളിലുള്ള കലാരൂപങ്ങളും പ്രകൃതിവിഭവങ്ങളുമെല്ലാം പരിചയപ്പെടുത്തുന്ന നദീതട ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇവിടങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹം തന്നെയുണ്ടാവും. 197 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നദിയാത്രയില്‍ ഓരോ തീരത്തും ആ പ്രദേശത്തിന്റെ സവിശേഷ കലാരൂപങ്ങളും കരകൗശല നിര്‍മ്മാണവുമെല്ലാമൊരുക്കും.
വര്‍ഷങ്ങളായി മലബാര്‍ മേഖല, പ്രത്യേകിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ടൂറിസം മേഖലയില്‍ കടുത്ത അവഗണന നേരിടുകയാണ്. വിവിധ സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും മലബാറിലെ മറ്റു മേഖലകളിലെ പിന്നോക്കാവസ്ഥ പോലെ ടൂറിസം രംഗത്തെ പിന്നോക്കാവസ്ഥയും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. വിവിധ പ്രദേശങ്ങളുടെ ടൂറിസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇവിടങ്ങളില്‍ കൃത്യമായ പദ്ധതികള്‍ നടപ്പാക്കാത്തതാണ് ഇതിന് കാരണം. വര്‍ഷങ്ങളായി തെക്കന്‍ കേരളത്തിലേക്കാണ് വിദേശ ടൂറിസ്റ്റുകള്‍ ഒഴുകുന്നത്. ആലപ്പുഴ, കൊച്ചി, കായലുകള്‍ക്ക് സമാനമായ ജലാശയങ്ങള്‍ മലബാറിലുണ്ടായിട്ടും കുമളി, തേക്കടി ടൂറിസത്തിന് സമാനമായ മലയോര മേഖലകളും കാലാവസ്ഥയും ഉണ്ടായിട്ടും മലബാറിലേക്ക് കാര്യമായ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം യാഥാര്‍ത്ഥ്യമാകാന്‍ ഏതാനും മാസങ്ങള്‍ ശേഷിക്കുകയാണ്. മൂര്‍ഖന്‍പറമ്പില്‍ നിന്നും വിമാനങ്ങളുടെ ചിറകടികള്‍ക്കൊപ്പം വികസനം യാഥാര്‍ത്ഥ്യമാകുന്നതോടെ വടക്കന്‍ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ കൂടി വര്‍ധിക്കും.
വടക്കന്‍ കേരളം ടൂറിസം വികസനത്തിന് അനുയോജ്യമായ മേഖലയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മലബാറിനെ ലോക ടൂറിസം ഭൂപടത്തില്‍ ശ്രദ്ധേയ സാന്നിധ്യമാക്കി മാറ്റാന്‍ നടപടി സ്വീകരിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മലനാട് മലബാര്‍ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഉത്തര കേരളത്തിന്റെ വിനോദസഞ്ചാര വികസനം കുതിച്ചുയരും. ഇത് വിദേശ നാണ്യം നേടിത്തരുന്നതോടൊപ്പം നാട്ടിന്‍പുറത്തെ വിവിധ മേഖലകളിലെ ആയിരങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സഹായകമാകും.

LIVE NEWS - ONLINE

 • 1
  8 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  9 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  11 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  11 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  14 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  15 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  18 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  19 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  19 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി